ബീഫ് വരട്ടിയത് തയ്യാറാക്കാനൊരു എളുപ്പവഴി പരിചയപ്പെട്ടാലോ. എരിവ് ഇത്തിരി മുന്നില്‍ നില്‍ക്കുന്ന ഈ വിഭവം ചോറിന്റെയും ചപ്പാത്തിയുടെയും ഒപ്പം കഴിക്കാം

ചേരുവകള്‍

  1. ബീഫ്: 800 ഗ്രാം
  2. ചതച്ച ഇഞ്ചി വെളുത്തുള്ളി :  4 ടീസ്പൂണ്‍
  3. സവാള: 4
  4. പച്ചമുളക്: 5-6
  5. കറിവേപ്പില: 2-3 വള്ളി
  6. പെരുംജീരകം -1/2 ടീസ്പൂണ്‍
  7. മഞ്ഞള്‍ -1 ടീസ്പൂണ്‍
  8. മുളകുപൊടി 2 ടീസ്പൂണ്‍
  9. മല്ലിപൊടി: 1.5 ടീസ്പൂണ്‍
  10. പെരുംജീരകം പൊടി: 1/4 ടീസ്പൂണ്‍
  11. ജീരകം പൊടി: 2 നുള്ള്
  12. കുരുമുളക് പൊടി: 1 ടീസ്പൂണ്‍
  13. തേങ്ങ കഷണങ്ങള്‍- ഒരു കൈ നിറയെ
  14. വെളിച്ചെണ്ണ: 2-3 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
ആദ്യം ബീഫും 1 ടീസ്പൂണ്‍ മുളകുപൊടി, 3/4 ടീസ്പൂണ്‍ മല്ലിപൊടി, 1/2 ടീസ്പൂണ്‍ മഞ്ഞള്‍, 1/2 ടീസ്പൂണ്‍ കുരുമുളകുപൊടി, കറിവേപ്പില, 1 ടീസ്പൂണ്‍ ചതച്ച ഇഞ്ചി വെളുത്തുള്ളി, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ, 200 മില്ലി വെള്ളം എന്നിവ ഒരു പ്രഷര്‍ കുക്കറില്‍ ചേര്‍ത്ത് 4-5 വിസിലുകള്‍ വരെ വേവിക്കുക.ഇനി വെള്ളം വറ്റാനായി മറ്റൊരു 5 മിനിറ്റ് വേവിക്കുക, പകുതി നാരങ്ങ നീര് ചേര്‍ത്ത് 5 മിനിറ്റ് വീണ്ടും വേവിക്കുക.

ഇപ്പോള്‍ ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി പെരുംജീരകം പൊട്ടിക്കുക. ചതച്ച ഇഞ്ചി വെളുത്തുള്ളി ചേര്‍ത്ത് തവിട്ട് നിറം വരെ വഴറ്റുക. ഇനി ഉള്ളിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. മഞ്ഞള്‍പ്പൊടി ചേര്‍ത്ത് അതിന്റെ പച്ച മണം പോകുന്നത് വരെ ഇളക്കുക, ബാക്കിയുള്ള മുളകുപൊടി, മല്ലിപൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇനി ഇതിലേക്ക് തേങ്ങ കഷ്ണങ്ങള്‍ ചേര്‍ത്ത് യോജിപ്പിക്കുക. കുരുമുളക് പൊടിയും കറിവേപ്പിലയും ഇപ്പോള്‍ ചേര്‍ക്കുക. ഇതിലേക്ക് വേവിച്ച ബീഫ് ചേര്‍ത്ത് കുറഞ്ഞ തീയില്‍ വറ്റുന്നതുവരെ ഫ്രൈ ചെയ്യുക. കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക, കുറച്ച് കറിവേപ്പിലയും കുരുമുളകും ചേര്‍ത്ത് നന്നായി ഇളക്കുക

Content Highlights: Easy beef varattiyath recipe