വളരെ എളുപ്പത്തില്‍ ലഭിക്കുന്ന ചെറുപഴവും പാലും ചേര്‍ത്ത് തയ്യാറാക്കാവുന്ന ഒരു കൂള്‍ഡ്രിങ്ക് ആണ് ബനാന മില്‍ക്ക് ഷേക്ക്
ചേരുവകള്‍
ചെറുപഴം- നാലെണ്ണം
ഫ്രീസറില്‍ വെച്ച് കട്ടിയാക്കിയ പാല്‍- ഒരു കപ്പ്
ബൂസ്റ്റ്-ഒരു ടേബിള്‍സ്പൂണ്‍
മില്‍ക്ക് മെയ്ഡ്- ഒരു ടേബിള്‍സ്പൂണ്‍.
ഇന്‍സ്റ്റന്റ് കോഫി പൗഡര്‍- ഒരു ടീസ്പൂണ്‍
പഞ്ചസാര- മധുരത്തിന്
ഏലയ്ക്കാപ്പൊടി- ഒരു ടീസ്പൂണ്‍
ചോക്ലേറ്റ് ചിപ്സ്- അല്പം
കാഷ്യൂ നട്സ്- പത്തെണ്ണം
തയ്യാറാക്കുന്ന വിധം
മുകളില്‍ നല്‍കിയിരിക്കുന്ന ആദ്യത്തെ ഏഴു ചേരുവകള്‍ ഒന്നിച്ച് ചേര്‍ത്ത് മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. തുടര്‍ന്ന് ഇത് സെര്‍വിങ് ഗ്ലാസിലേക്ക് ഒഴിച്ച് അതിനുമുകളില്‍ കാഷ്യൂ നട്സ്, ചോക്ലേറ്റ് ചിപ്സ് എന്നിവ വിതറി കഴിക്കാം (ഇഷ്ടമുള്ളവര്‍ക്ക് ഡ്രൈ ഫ്രൂട്ട്സ് ചേര്‍ക്കാം).
Content Highlights: Banana Milk Shake recipe