രുചിയേറുന്ന നിരവധി വ്യത്യസ്ത വിഭവങ്ങളുണ്ട് നമ്മുടെ ആദിവാസി സമൂഹത്തിനിടയില്‍. ഉണക്ക മുളക്കൂമ്പും കോഴി ഇറച്ചിയും പരീക്ഷിച്ചാലോ

ചേരുവകള്‍

  1. ഉണക്കമുളക്കൂമ്പ്- ഒരു പിടി(കഴുകി വൃത്തിയാക്കിയത്)
  2. ചിക്കന്‍- ഒരു കിലോ( കഷണങ്ങളാക്കി അരിഞ്ഞത്)
  3. ഉണ്ടമല്ലി- മൂന്ന് സ്പൂണ്‍ (വറുത്ത് പൊടിച്ചത്)
  4. ഉണക്കമഞ്ഞള്‍- അരസ്പൂണ്‍ (പൊടിച്ചത്)
  5. ചെറിയ ഉള്ളി- ഒരുപിടി (ഉരലില്‍ ചതച്ചത്)
  6. വെളുത്തുള്ളി- നാലോ അഞ്ചോ (ഉരലില്‍ ചതച്ചത്)
  7. ഉണക്ക കാന്താരി- എരിവിന് ആവശ്യത്തിന്, ചതച്ചത്
  8. ഉപ്പ്- പാകത്തിന്
  9. വെള്ളം- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കഷണങ്ങളാക്കി അരിഞ്ഞ ഇറച്ചി ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. പകുതി വെന്താല്‍ ഇതിലേക്ക് കഴുകി വൃത്തിയാക്കിയ മുളക്കൂമ്പ് ഇട്ട് നന്നായി തിളപ്പിക്കുക. അതിനു ശേഷം പൊടിച്ചു വച്ചിരിക്കുന്ന മല്ലി, മഞ്ഞള്‍, ചെറിയുള്ളി, ഉപ്പ്, വെളുത്തുള്ളി, ഉണക്കകാന്താരി, എന്നവ ചേര്‍ത്ത് നന്നായി വേവിക്കുക. (ഉരലില്‍ പൊടിച്ച ചേരുവകളാണ് രുചി കൂടുതല്‍ നല്‍കുന്നത്.)

Content Highlights: bamboo and chicken Kerala Tribal food recipe