ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് അവല്‍. അരിയെക്കാള്‍ ആരോഗ്യഗുണങ്ങള്‍ കൂടുതല്‍ അവലിനാണ്. എല്ലിനും പല്ലിനും ബലം നല്‍കുന്ന പോഷകങ്ങള്‍ അവലില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവല്‍ പ്രായമായവരും കുട്ടികളും കഴിക്കുന്നത് എല്ലിന്റെയും പല്ലിന്റേയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദീര്‍ഘനേരം വിശപ്പില്ലാതാക്കും. ഇത് തടി കുറയാന്‍ സഹായിക്കും. അവല്‍ വിളയിച്ചത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പലഹാരങ്ങളില്‍ ഒന്നാണ്. അവല്‍ കൊണ്ട് രുചികരമായ ധാരാളം വിഭവങ്ങള്‍ തയ്യാറാക്കാന്‍ കഴിയും. രുചി ഏറെയുള്ള സോഫ്റ്റ് അവല്‍ പുട്ട് തയ്യാറാക്കാം ചേരുവകള്‍ 

ചേരുവകള്‍

അവല്‍ - 2 കപ്പ് 
ഉപ്പ്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
തേങ്ങ ചിരവിയത്-ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് അവല്‍ ചെറിയ തീയില്‍ എണ്ണ ചേര്‍ക്കാതെ അഞ്ച്‌ മിനിറ്റ് വറുത്തെടുക്കുക. ചൂടാറുമ്പോള്‍ മിക്‌സിയില്‍ ഇട്ട് പുട്ടുപൊടിയുടെ പരുവത്തില്‍ പൊടിച്ചെടുക്കണം. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേര്‍ത്തിളക്കി വെള്ളം അല്പാല്പമായി ഒഴിച്ചുകൊടുത്തു പുട്ടുപൊടി നനച്ച് എടുക്കാം. ഒരു പുട്ട് കുറ്റിയില്‍ തേങ്ങയും, പൊടി നനച്ചതും നിറച്ച് ആവിയില്‍ വേവിച്ചെടുക്കുക. രുചികരമായ അവല്‍ പുട്ട് തയ്യാര്‍.

Content Highlights: Aval Puttu Recipe