പെട്ടെന്ന് വയറു നിറയ്ക്കണം, പക്ഷേ മിനക്കെടാൻ സമയവും ഇല്ലെന്നാണോ? എങ്കിൽ ചോറും കറിയുമൊന്നും വെക്കാൻ മിനക്കെടേണ്ട. എളുപ്പത്തിൽ അവൽ ചട്നി തയ്യാറാക്കാം. അൽപം എരിവുള്ള അവൽ ചട്ണി ചെറുപഴത്തിനൊപ്പം കഴിക്കാനും ബെസ്റ്റാണ്.

ചേരുവകൾ‌

വെള്ള അവൽ - ആവശ്യത്തിന്
തേങ്ങാ തിരുമ്മിയത് - 2 കപ്പ്
മല്ലി - 1 ടേബിൾ സ്പൂൺ
ജീരകം - 2 ടീസ്പൂൺ
വറ്റൽ മുളക് അല്പം എണ്ണയിൽ വറുത്തത് - 5-6 എണ്ണം
ഉപ്പ്- ആവശ്യത്തിന്
പഞ്ചസാര - 2 ടീസ്പൂൺ ( അല്ലെങ്കിൽ അത്രയും ശർക്കര )

തയ്യാറാക്കുന്ന വിധം

മല്ലി , ജീരകം , വറ്റൽ മുളക് എന്നിവ ഒരു ഇടികല്ലിൽ വെച്ചോ അല്ലെങ്കിൽ മിക്സിയിലോ തരുതരുപ്പായി പൊടിച്ചെടുക്കുക. തേങ്ങാ തിരുമ്മിയതിലേക്ക് ഈ പൊടിയും  ഉപ്പും പഞ്ചസാരയും ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക. പഞ്ചസാരയും ഉപ്പും അലിഞ്ഞു തുടങ്ങുമ്പോൾ തന്നെ അല്പം നനവ് ഈ മിക്സിൽ കാണും. ശേഷം വിളമ്പുന്നതിന് മുമ്പ് ആവശ്യത്തിനുള്ള വെള്ള അവൽ ഇതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക. അവൽ ചട്ട്ണി റെഡി. കടല താളിച്ചതോ ചെറുപഴമോ , മിക്സ്ചറോ ചേർത്ത് കഴിക്കാം.

Content Highlights: aval chutney recipe