ദ്യയില്‍ ഇലയുടെ അറ്റത്ത് രാജാവിനെ പോലെ പ്രൗഡിയോടെ ഇരിക്കുന്ന വിഭവമാണ് ഇഞ്ചി കറി. ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള വിഭവം എന്ന ഖ്യാതിയും പഴമക്കാര്‍ ഇഞ്ചി കറിക്ക് നല്‍കിയിട്ടുണ്ട്. ആന്ധ്ര സ്റ്റൈലില്‍ തയ്യാറാക്കുന്ന ഇഞ്ചി കറി പരിചയപ്പെടാം.

ചേരുവകള്‍

  1. ഇഞ്ചി              വലുപ്പത്തില്‍ നാല് കഷ്ണങ്ങള്‍ 
  2. മല്ലി                 3 ടീസ്പൂണ്‍ 
  3. ഉഴുന്ന്              1 ടീസ്പൂണ്‍ 
  4. ഉലുവ               1/4 ടീസ്പൂണ്‍ 
  5. കടലപ്പരിപ്പ്       1/2 ടീസ്പൂണ്‍ 
  6. വെളുത്തുള്ളി അല്ലി   -5
  7. വാളന്‍ പുളി        ചെറുനാരങ്ങാ വലുപ്പത്തില്‍ 
  8. ശര്‍ക്കര              1/4 കപ്പ് 
  9. കശ്മീരി മുളകുപൊടി    -5 ടീസ്പൂണ്‍ 
  10. കടുക്,  എണ്ണ താളിക്കാന്‍ 

തയ്യാറാക്കുന്ന വിധം

ഇഞ്ചി കൊത്തിയരിഞ്ഞു എണ്ണ ചൂടാക്കി വറുത്തു കോരി മാറ്റി വെയ്ക്കുക .അതേ എണ്ണയില്‍ മല്ലി മുതല്‍ വെളുത്തുള്ളി വരെയുള്ള ചേരുവകള്‍ ചെറുതീയില്‍ ചുവക്കെ വറുക്കുക.. അടുപ്പില്‍ നിന്നും മാറ്റുന്നതിന് തൊട്ടു മുന്‍പ് മുളകുപൊടി ചേര്‍ത്ത് ഇളക്കി വാങ്ങി വെയ്ക്കാം... ചൂടാറിയതിനു ശേഷം ഇഞ്ചിയും മറ്റു വറുത്ത ചേരുവകളും പുളിയും ശര്‍ക്കരയും ചേര്‍ത്ത് ആവശ്യത്തിന് തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത് അരച്ചെടുക്കാം... കടുകും കറിവേപ്പിലയും താളിച്ചു ചേര്‍ക്കാം.... 

Content Highlights: Andra style Inji curry easy recipe