അമൃതംപൊടിയും അരിപ്പൊടിയും ചേർത്തൊരു സിമ്പിൾ സൂപ്പർ സ്നാക്ക് ഉണ്ടാക്കാം. ഈ നുറുക്ക് കുറച്ചൊരു എരിവും മധുരവുള്ളതാണ്. കുട്ടികൾക്ക് ഏറെ ഇഷ്ടമാകും

ചേരുവകൾ

1. അമൃതംപൊടി- ഒരു കപ്പ്
2. പത്തിരിപ്പൊടി- അരകപ്പ്
3. കുരുമുളക്പൊടി അല്ലെങ്കിൽ മുളക് പൊടി- അൽപം
4. ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

അതിനുവേണ്ടി ആദ്യം ഒരു കപ്പ് അമൃതംപൊടിയും അരകപ്പ് പത്തിരിപ്പൊടിയും ഒരു പാത്രത്തിലേക്കു എടുക്കുക. ഈ രണ്ടു പൊടികളും തമ്മിൽ നല്ലപോലെ മിക്സ് ചെയ്യുക. എരിവിനു വേണ്ടി കുറച്ച് മുളക്പൊടിയോ കുരുമുളകുപൊടിയോ ചേർക്കാം. ആവശ്യത്തിന് ഉപ്പ് എടുത്തിട്ട് വെള്ളത്തിൽ ചേർക്കണം ശേഷം ഈ പൊടിയിലൊഴിച്ചിട്ട് മാവ് കുറച്ച് ലൂസായി കിട്ടുന്നതുവരെ കുഴക്കുക. ഇടിയപ്പത്തിന്റെ മാവിന്റെ പരുവത്തിലാവണം തയ്യാറാക്കിയ മാവ്. ഇനി ഇതൊരു ഒരു പത്തുമിനിട്ട് മാറ്റിവെക്കുക.

സേവനാഴിയിൽ നുറുക്കിന്റെ അച്ച് ഇടുക (സേവനാഴി ഇല്ലെങ്കിൽ ഒരു പ്ലാസ്റ്റിക് കവറിന്റെ ഒരു മൂലയിൽ ചെറിയൊരു സുഷിരം ഇടുക). മാവ് അതിൽ നിറക്കുക. പാൻ ചൂടാക്കി എണ്ണ ഒഴിച്ചതിനുശേഷം നുറുക് വറുത്തുകോരി തയ്യാറാക്കാം. ചെറിയൊരു ബ്രൗൺ നിറത്തിലാക്കുന്നതാണ് നുറുക്കിന്റെ പാകം.


Content Highlights: Amrutham Podi Nurukku, kerala nadan recipes