ചേരുവകള്‍:
- ഞണ്ട് - 650 ഗ്രാം (വൃത്തിയാക്കുന്നതിന് മുന്‍പ്)
- സവാള നേരിയതായി അരിഞ്ഞത് - 2 എണ്ണം
- തക്കാളി അരിഞ്ഞത് - 2 എണ്ണം
- ഇഞ്ചി ചതച്ചത് - ഒരു കഷണം
- വെളുത്തുള്ളി ചതച്ചത് - 10 അല്ലി
- കശ്മീരി മുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
- മല്ലിപ്പൊടി - 1 ടേബിള്‍ സ്പൂണ്‍
- ഗരം മസാല പൗഡര്‍ - അര ടേബിള്‍ സ്പൂണ്‍
- തേങ്ങാപ്പാല്‍ - ഒരു കപ്പ്
- കറിവേപ്പില - 3 തണ്ട്
- ഉപ്പ്, എണ്ണ - ആവശ്യത്തിന്
കടുകുവറുക്കാന്‍ ആവശ്യമുള്ള ചേരുവകള്‍:
- കടുക് - അര ടീസ്പൂണ്‍
- ഉലുവ - കാല്‍ ടീസ്പൂണ്‍
- ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍
- വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
ഒരു മണ്‍ചട്ടിയിലോ ഫ്രയിങ് പാനിലോ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞുവച്ചിരിക്കുന്ന സവാള ചേര്‍ത്ത് വഴറ്റുക. സവാള വഴന്നശേഷം തക്കാളി ചേര്‍ത്ത് വഴറ്റുക. ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റി പച്ചമണം മാറുമ്പോള്‍ പൊടികള്‍ ഇടുക. ഉപ്പും ചേര്‍ക്കുക.
അതിലേക്ക് നന്നാക്കിവെച്ചിരിക്കുന്ന ഞണ്ട് ചേര്‍ക്കുക. കുറച്ച് കറിവേപ്പിലയും ഇട്ട്, ഒരുകപ്പ് വെള്ളംചേര്‍ത്ത് ചെറിയ തീയില്‍ വേവിക്കുക. 6-8 മിനിറ്റ് കഴിയുമ്പോള്‍ തേങ്ങാപ്പാല്‍ ഒഴിക്കുക.
ഒരു പാന്‍ ചൂടാക്കി എണ്ണയൊഴിച്ച് കടുകും ഉലുവയും പൊട്ടിച്ച് ചെറിയ ഉള്ളിയും കറിവേപ്പിലയും മൂപ്പിച്ച് ഞണ്ടുകറിയിലേക്ക് ഒഴിക്കുക.
Content Highlights: Alleppey crab curry kerala food