വിശേഷ ദിനങ്ങൾക്ക് രുചിപകരാൻ ഇടുക്കി സ്പെഷ്യൽ എല്ലും കപ്പയുമായാലോ
ചേരുവകൾ
- കപ്പ: ഒരു കിലോ
- എല്ലോടുകൂടിയ ബീഫ്: മുക്കാൽ കിലോ
- വെളുത്തുള്ളി അരിഞ്ഞത്: മൂന്ന് ടേബിൾ സ്പൂൺ
- ഇഞ്ചി അരിഞ്ഞത്: രണ്ട് ടേബിൾ സ്പൂൺ
- കറിവേപ്പില: അഞ്ച് തണ്ട്
- മുളകുപൊടി: രണ്ട് ടേബിൾ സ്പൂൺ
- മല്ലിപ്പൊടി: രണ്ടര ടേബിൾ സ്പൂൺ
- ഗരംമസാലപ്പൊടി: ഒന്നര ടേബിൾ സ്പൂൺ
- മഞ്ഞൾപൊടി: അര സ്പൂൺ
കപ്പയ്ക്ക് അരപ്പിന്
- തേങ്ങാ: ഒരു കപ്പ്
- വെളുത്തുള്ളി: അഞ്ചല്ലി
- ചെറിയുള്ളി: രണ്ടെണ്ണം
- ജീരകം: അര സ്പൂൺ
- കറിവേപ്പില: രണ്ട് തണ്ട്
- മഞ്ഞൾ: ചെറിയ കഷണം
- കാന്താരിമുളക്: രണ്ട് സ്പൂൺ
- ഉപ്പ്: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാലപ്പൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് ബീഫ് വേവിച്ചെടുക്കുക. കപ്പ വേവിച്ച് വയ്ക്കുക.
തേങ്ങാ വെളുത്തുള്ളി, ചെറിയുള്ളി, ജീരകം, കറിവേപ്പില, മഞ്ഞൾ, കാന്താരിമുളക് എന്നിവ ഒതുക്കിയെടുക്കുക. വലിയ പാത്രത്തിൽ കപ്പയും ഈ കൂട്ടും ചേർത്ത് ചെറുതീയിൽ ആവി വരുമ്പോൾ ബീഫും ചേർത്തിളക്കിയെടുക്കുക. എണ്ണയിൽ കടുക്, ഉള്ളി, കറിവേപ്പില, ഉണക്കമുളക് എന്നിവ മൂപ്പിച്ച് കപ്പയിൽ ചേർത്തിളക്കി ചൂടോടെ വിളമ്പാം.
കൂടുതൽ പാചകക്കുറിപ്പുകൾ വായിക്കാൻ പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം
Content Highlights:Idukki special food ellum kappayum