ചിക്കനും കുരുമുളകും മയൊണൈസും പച്ചക്കറികളും ബ്രെഡുമൊക്കെ ചേർത്താണ് രുചികരമായ ചിക്കൻ സാൻഡ്​വിച്ച് തയ്യാറാക്കുന്നത്. 15 മിനിറ്റിനകം ഇത് തയ്യാറാക്കാനാകും.

ചേരുവകൾ

ചിക്കൻ വേവിച്ചത്- ഒരു കപ്പ്
മയൊണൈസ്- രണ്ട് ടീസ്പൂൺ
കുരുമുളക്- ഒരു ടീസ്പൂൺ
ബ്രെഡ്- രണ്ടെണ്ണം
കാപ്സിക്കം- ഒരെണ്ണം
ലെറ്റ്യൂസ്- ഒരെണ്ണം

തയ്യാറാക്കുന്ന വിധം

ആദ്യമായി വേവിച്ച ചിക്കൻ വളരെ ചെറിയ കഷ്ണങ്ങളാക്കി അടർത്തിയെടുത്ത് ഒരു പാത്രത്തിലേക്ക് നിറയ്ക്കുക. ഇതിലേക്ക് മയൊണൈസും കുരുമുളകും ചേർക്കുക. ഇവ നന്നായി മിക്സ് ചെയ്യുക. ഇനി ഒരു ബ്രെഡ് കഷ്ണം എടുത്ത് ഈ മിശ്രിതം അതിന് മുകളിലേക്ക് നന്നായി പുരട്ടുക. ഇനി കാപ്സിക്കം, ലെറ്റിയൂസ് എന്നിവ ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. ഇവ രണ്ടും അരിഞ്ഞത് ബ്രെഡ് കഷ്ണത്തിന് മുകളിൽ നിരത്തുക. ഇനി മറ്റൊരു കഷ്ണം ബ്രെഡ് എടുത്ത് ഈ ബ്രെഡിന് മുകളിൽ അമർത്തിവയ്ക്കുക. ഇനി ഇത് രണ്ടായി മുറിച്ചെടുക്കുക. ചിക്കൻ സാൻഡ്വിച്ച് തയ്യാർ. ഇത് ടൊമാറ്റോ കെച്ചെപ്പ് അല്ലെങ്കിൽ മല്ലിയില ചട്നി എന്നിവ ചേർത്ത് കഴിക്കാം.

Content Highlights:Homemade chicken sandwich, Health, Food