ച്ചയ്ക്കോ അത്താഴത്തിനോ കഴിക്കാവുന്ന രുചികരമായ ഒരു വിഭവമാണ് മുട്ട ഫ്രൈഡ്റൈസ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണിത്.

ചേരുവകൾ

വെളിച്ചെണ്ണ- രണ്ട് ടേബിൾസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത്- ഒരു ടേബിൾസ്പൂൺ
സ്പ്രിങ് ഒനിയൻ അരിഞ്ഞത്- രണ്ട് ടീസ്പൂൺ
ഇഞ്ചി അരിഞ്ഞത്- ഒരു ടീസ്പൂൺ
പച്ചമുളക് അരിഞ്ഞത്- ഒരെണ്ണം
മുട്ട- ഒന്ന്
വേവിച്ച അരി- രണ്ട് കപ്പ്
ഉപ്പ്- ഒരു ടീസ്പൂൺ
കുരുമുളക് പൊടി- ഒരു ടീസ്പൂൺ
സോയസോസ്- ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ വെളിച്ചെണ്ണയൊഴിച്ച് മീഡിയം തീയിൽ ചൂടാക്കുക. ഇതിലേക്ക് വെളുത്തുള്ളി അരിഞ്ഞത് ചേർക്കുക. ഇത് തവിട്ടുനിറമാവുന്നതു വരെ വാട്ടിയെടുക്കുക.

ഇനി ഇതിലേക്ക് സ്പ്രിങ് ഒനിയൻ, ഇഞ്ചി, ചുവന്ന മുളക് എന്നിവ ചേർത്ത് ഒരു മിനിറ്റ് ഇളക്കുക.ഇനി ഒരു മുട്ട പൊട്ടിച്ച് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. മുട്ട നന്നായി വേവുന്നതു വരെ ഇളക്കണം.
ഇനി ഇതിലേക്ക് വേവിച്ചുവെച്ച ചോറ് ചേർത്ത് നന്നായി യോജിപ്പിക്കുക.
ഇനി ഉപ്പ്, കുരുമുളക്പൊടി എന്നിവ കൂടി ചേർത്ത് മുകളിൽ സോയസോസ് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക.

ഇനി ഇതിന് മുകളിലേക്ക് സ്പ്രിങ് ഒനിയൻ അല്പം കൂടി വിതറി ഒരു മിനിറ്റ് കൂടി നന്നായി ഫ്രൈ ചെയ്യുക. എഗ്ഗ് ഫ്രൈഡ്റൈസ് തയ്യാർ. ഇനി ഒരു ബൗളിലേക്ക് നിറച്ച് മുകളിൽ സ്പ്രിങ് ഒനിയൻ വിതറി അലങ്കരിച്ച് വിളമ്പാം.

Content Highlights:Egg fried rice recipes, Food, Egg Recipes