മുട്ടക്കറി നമുക്ക് വളരെ പരിചിതമായ വിഭവമാണ്, അതില്‍ പല വ്യത്യസ്ത രുചികളും നമ്മള്‍ പരീക്ഷിക്കാറുണ്ട്. എന്നാല്‍ വിദേശത്തെ തീന്‍ മേശയിലെ വമ്പനാണ് മുട്ട വിഭവമായ ഷക്ഷുക. ടൂണീഷ്യന്‍ രുചിയാണ് ഇതെങ്കിലും ഇസ്രായേല്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ പ്രധാന ഭക്ഷണമാണ് ഷക്ഷുക. ഷക്ഷുക വീട്ടില്‍ തയ്യാറാക്കിയാലോ
ചേരുവകള്‍
- സവാള അരിഞ്ഞത്- രണ്ടെണ്ണം
- ചുവന്ന കാപ്‌സിക്കം കഷണങ്ങളാക്കിയത്- ഒന്ന്
- വെളുത്തുള്ളി അരിഞ്ഞത്- നാല്
- പാപ്രിക്ക- രണ്ട് ടീസ്പൂണ്‍
- ജീരകം- ഒരു ടീസ്പൂണ്‍
- മുളകുപൊടി- കാല്‍ ടീസ്പൂണ്‍
- തൊലി കളഞ്ഞ തക്കാളി- ഒന്ന്
- മുട്ട- നാല്
- ഉപ്പ്, കുരുമുളകുപൊടി- ആവശ്യത്തിന്
- മല്ലിയില അരിഞ്ഞത്- ഒരുപിടി
- ഒലീവ് ഓയില്‍- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ ഒലീവ് ഓയില്‍ ചൂടാക്കിയ ശേഷം അരിഞ്ഞു വച്ച കാപ്‌സിക്കം, സവാള എന്നിവ വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളിയും മുളകുപൊടിയും പാപ്രിക്കയും ജീരകവും ചേര്‍ക്കുക. ശേഷം തക്കാളിയിട്ട് ഉടച്ച് ഉപ്പും കുരുമുളക്‌പൊടിയും ചേര്‍ത്ത് ചെറുതീയില്‍ നന്നായി വഴറ്റുക. ഇനി ഒരു സ്പൂണ്‍ ഉപയോഗിച്ച് മിശ്രിതത്തില്‍ നാല് ചെറിയ കുഴികള്‍ ഉണ്ടാക്കുക. അതിലേക്ക് ഓരോ മുട്ടപൊട്ടിച്ചൊഴിക്കുക. മുട്ടപാകമായില്‍ തീയണച്ച് മല്ലിയില തൂവി അലങ്കരിക്കാം.
കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: Easy and Traditional Shakshuka Recipe