ഭക്ഷണങ്ങളിലെ വ്യത്യസ്തതയും വൈവിധ്യവും ഇഷ്ടപ്പെടാത്തവര്‍ ആരും തന്നെയുണ്ടാവില്ല. ടിബറ്റൻ സൂപ്പായ തൂക്ക്പ ഇന്ത്യയുടെ വടക്കു കിഴക്കന്‍ ഭാഗങ്ങളിലൂം സജീവമാണ്
ആവശ്യമായ ഘടകങ്ങള്‍
എല്ലില്ലാത്ത ചിക്കന്‍- 150 ഗ്രാം
നൂഡിൽസ്-250 ഗ്രാം
സവാള - അര കപ്പ്
ഇഞ്ചി- ചെറിയ കഷ്ണം
വെളുത്തുള്ളി - അഞ്ച് അല്ലി
കാബേജ് അരിഞ്ഞത് - ഒരു കപ്പ്
കാരറ്റ് അരിഞ്ഞത് - കാല്‍ കപ്പ്
മഷ്‌റൂം അരിഞ്ഞത് - കാല്‍ കപ്പ്
പച്ചമുളക് അരിഞ്ഞത്- 2 എണ്ണം
എണ്ണ- ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
മുളക്‌പൊടി - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നൂഡില്‍സ് വേവിച്ച് മാറ്റി വെയ്ക്കുക. ഒരു പാനില്‍ ഉള്ളി വഴറ്റിയെടുക്കുക. ഇതിലേക്ക് ജിഞ്ചര്‍ ഗാര്‍ലിക്ക് പോസ്റ്റ് ചേര്‍ക്കുക. തുടര്‍ന്ന് കാബേജ്, കാരറ്റ്, മഷ്‌റും എന്നിവ ചേര്‍ക്കുക. നിറം മാറി വരുമ്പോള്‍ ഇതിലേക്ക് ചിക്കന്‍ ചേര്‍ക്കുക. ചിക്കന്‍ വേവാനാവശ്യമായ വെള്ളം ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും മുളക് പൊടിയും ചേര്‍ക്കുക. ചിക്കന്‍ വെന്തുവരുമ്പോള്‍ ഇതിലേക്ക് വേവിച്ച നൂഡില്‍സും നാരങ്ങാനീരും ചേര്‍ക്കുക. ചിക്കന്‍ തുക്ക്പ തയ്യാര്‍
Content Highlights: chicken tupa, tibetan dish, chicken, food news, food updates