ഞ്ചിന് ചൂടോടെ കഴിക്കാന്‍ എളുപ്പത്തില്‍ തയ്യാറാക്കാം എഗ്ഗ് ഹക്കാ നൂഡില്‍സ് 

ചേരുവകള്‍

 1. നൂഡില്‍സ്- ഒരു പായ്ക്കറ്റ്
 2. മുട്ട- രണ്ട്
 3. കാരറ്റ്- ഒന്ന്
 4. കാപ്‌സിക്കം- ഒന്ന്
 5. സവാള- ഒന്ന്
 6. വിനാഗിരി- ഒരു ടീസ്പൂണ്‍
 7. സോയസോസ്- അര ടീസ്പൂണ്‍
 8. കെച്ചപ്പ്- അര ടീസ്പൂണ്‍
 9. ചില്ലി സോസ്- ഒരു ടീസ്പൂണ്‍
 10. ഉപ്പ്- പാകത്തിന്
 11. കുരുമുളക്‌പൊടി-  പാകത്തിന്
 12. സ്പ്രിങ് ഒനിയന്‍- അലങ്കരിക്കാന്‍

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ വെള്ളം തിളയ്ക്കുമ്പോള്‍ ഉപ്പും നൂഡില്‍സും ചേര്‍ത്ത് അഞ്ച് മിനിറ്റ് തിളപ്പിക്കുക. വെന്തശേഷം വെള്ളം വാര്‍ത്ത്  ഒരു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് മിക്‌സ് ചെയ്ത് മാറ്റിവയ്ക്കുക. 

ഒരു ബൗളില്‍ മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് കുരുമുളക് പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി മാറ്റി വയ്ക്കാം. ഇനി ഒരു പാന്‍ ചൂടാകുമ്പോള്‍ മുട്ട ഒഴിച്ച് ഇളക്കി വേവിച്ച് മാറ്റി വയ്ക്കാം. 

ഒരു പാനില്‍ അല്‍പം എണ്ണയൊഴിച്ച് പച്ചക്കറികളും സവാളയും വഴറ്റുക. ഇതിലേക്ക് നൂഡില്‍സ്, വിനാഗിരി, സോയസോസ്, ഉപ്പ്, കുരുമുളക്‌പൊടി ചില്ലി സോസ്, കെച്ചപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. രണ്ട് മിനിറ്റ് വേവിച്ച ശേഷം തീയണച്ച് മുട്ടയും സ്പ്രിങ് ഒനിയനും മുകളില്‍ വിഥറി ഒരു മിനിറ്റ് വയ്ക്കാം. ഇനി ചൂടോടെ കഴിക്കാം.  

Content Highlights: Quick, easy and simple egg hakka noodles for lunch