ളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഫ്രൈഡ് റൈസ്.  ലഞ്ച് ബോക്‌സ് വെറൈറ്റിയാക്കാം. 
 
  1. ചോറ് : രണ്ട് കപ്പ്
  2. എണ്ണ : ഒരു ടേബിള്‍സ്പൂണ്‍
  3. കടുക് : അര ടീസ്പൂണ്‍
  4. പൊട്ടുകടല : ഒരു ടീസ്പൂണ്‍
  5. നിലക്കടല : രണ്ട് ടീസ്പൂണ്‍
  6. ചുവന്നമുളക് : ഒന്ന്
  7. പച്ചമുളക് : രണ്ടെണ്ണം
  8. മഞ്ഞള്‍പൊടി : കാല്‍ ടീസ്പൂണ്‍
  9. സവാള നുറുക്കിയത് : അര കപ്പ്
  10. കറിവേപ്പില : അല്‍പം
  11. കാരറ്റ് ഗ്രേറ്റ് ചെയ്തത് : അര കപ്പ്
  12. കായം : ഒരു നുള്ള്
  13. മല്ലിയില : ആവശ്യത്തിന്
  14. ചെറുനാരങ്ങാനീര് : രണ്ട് ടേബിള്‍സ്പൂണ്‍
  15. ഉപ്പ് : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
 
പാനില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് പൊട്ടുകടല ചേര്‍ത്ത് ബ്രൗണ്‍നിറത്തില്‍ വറക്കുക. നിലക്കടല ചേര്‍ത്ത് വീണ്ടും ഇളക്കണം. ഇനി കറിവേപ്പിലയും കായവും പിന്നെ സവാളയും പച്ചമുളകും മഞ്ഞള്‍പൊടിയുമിട്ട് വഴറ്റുക. ഗ്രേറ്റ് ചെയ്ത കാരറ്റ് ചേര്‍ത്ത് മൂന്ന് മിനിട്ട് വഴറ്റാം. അതിലേക്ക് ചോറും ചെറുനാരങ്ങാനീരും ഉപ്പും മല്ലിയിലയും ചേര്‍ത്തിളക്കി അച്ചാറിനൊപ്പം കഴിക്കാം. 
 
Content Highlights: Lemon Fried Rice For Lunch