ച്ചഭക്ഷണം ചൈനീസ് സ്റ്റൈലില്‍ ആയാലോ, ബേണ്‍ഡ് ഗാര്‍ലിക് ഫ്രൈഡ് റൈസ് കഴിക്കാം

ചേരുവകള്‍

  1. ബസ്മതി അരി വേവിച്ചത്- 150 ഗ്രാം
  2. ഗോള്‍ഡന്‍ ഗാര്‍ലിക്- 20 ഗ്രം (ഗാര്‍ലിക് ചെറുതായി നുറുക്കി സ്വര്‍ണനിറമാകും വരെ വറുത്തെടുക്കുക)
  3. സ്പ്രിങ് ഒണിയന്‍- 20 ഗ്രാം
  4. സോയസോസ്- 15 മില്ലി
  5. കാരറ്റ്- 30 ഗ്രാം
  6. ബീന്‍സ്- 30 ഗ്രാം
  7. ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

ബീന്‍സും കാരറ്റും ചെറിയ കഷണങ്ങളാക്കി വയ്ക്കുക. ഒരുപാനില്‍ ഗോള്‍ഡന്‍ ഗാര്‍ലിക്, കാരറ്റ്, ബീന്‍സ് എന്നിവയിട്ട് നല്ല ചൂടില്‍ വഴറ്റി എടുക്കുക. അതിലേക്ക് വേവിച്ച അരി ചേര്‍ക്കാം. ഇതിലേക്ക് സോയസോസും പാകത്തിന് ഉപ്പും ചേര്‍ക്കണം. ഇനി സ്പ്രിങ് ഒനിയണ്‍ ചേര്‍ത്ത് ഇളക്കി ചൂടോടെ കഴിക്കാം. 

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വായിക്കാം

Content Highlights: chinese burnt garlic fried rice