ബ്രോക്കോളി ആളുകൾക്ക് അത്ര പ്രിയപ്പെട്ട വിഭവമൊന്നുമല്ല. എങ്കിലും രുചിയേക്കാൾ പോഷകഗുണങ്ങളിൽ മുന്നിലാണ് ബ്രോക്കോളി. ബി വിറ്റാമിനുകളുടെയും ഫോളിക് ആസിഡിന്റെയും കലവറയാണ് ഇത്. പൊട്ടാസിയം, കാത്സ്യം, മംഗ്നീഷ്യം, വിറ്റാമിനുകളായ എ, സി, കെ എന്നിവയാലും ബ്രോക്കോളി സമൃദ്ധമാണ്. രക്തസമ്മർദ്ദം, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ തടയാണ് ബ്രോക്കോളി ശീലമാക്കാം. ഇന്ന് ബ്രോക്കോളി കൊണ്ടുള്ള പോഷകങ്ങൾ നിറഞ്ഞ സാലഡ് തയ്യാറാക്കിയാലോ
ചേരുവകൾ
- ബ്രോക്കോളി വേവിച്ചത്- അര കപ്പ്
- കാരറ്റ്- കാൽ കപ്പ്
- സവാള, തക്കാളി- കാൽ കപ്പ്
- ആപ്പിൾ- കാൽ കപ്പ്
- നട്സ്- ഒരു ടേബിൾ സ്പൂൺ
- മല്ലിയില- ഒരു ടേബിൾ സ്പൂൺ
- ചെറുനാരങ്ങാ നീര്- ഒരു ടീസ്പൂൺ
- ഒലീവ് ഓയിൽ- ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ പച്ചക്കറികളെല്ലാം കഷണങ്ങളാക്കി ഇടുക. നാരങ്ങാ നീരും ഒലീവ് ഓയിലും ചേർത്ത് യോജിപ്പിക്കുക. ശേഷം മല്ലിയിലയും നട്സും മുകളിൽ വിതറാം.
Content Highlights:Broccoli Salad Recipe