പ്രോട്ടീനുകളും വിറ്റാമിനുകളും ധാരാളമുണ്ട് ബ്രൊക്കോളിയിലും ആൽമണ്ടിലും. വിറ്റാമിൻ എ സമൃദ്ധമാണ് ഇവ രണ്ടും. ഈസിയായിപാകം ചെയ്യാൻ പറ്റുന്ന ബ്രൊക്കോളി ആൽമണ്ട് സൂപ്പ് പരീക്ഷിച്ചാലോ...
ചേരുവകൾ
- വെജിറ്റബിൾ സ്റ്റോക്ക്- 800 മില്ലി
- ബ്രൊക്കോളി- 700 ഗ്രാം
- ആൽമണ്ട്- 50 ഗ്രാം
- സ്കിംഡ് മിൽക്ക്- 250 മില്ലി
- ഉപ്പ്- പാകത്തിന്
- കുരുമുളക് പൊടി- പാകത്തിന്
തയ്യാറാക്കുന്ന വിധം
ബ്രൊക്കോളി ചെറിയ കഷണങ്ങളാക്കുക. ഇത് എട്ട് മിനിട്ടോളം ആവിയിൽ വേവിക്കുക. ബ്രൊക്കോളി, വെജ്സ്റ്റോക്ക്, 40 ഗ്രാം ആൽമണ്ട്, സ്കിംഡ് മിൽക്ക് എന്നവ ഒരു ബ്ലൻഡറിൽ നന്നായി അരച്ചെടുക്കുക. ഇനി പാകത്തിന് ഉപ്പും കുരുമുളകും ചേർത്തിളക്കി ഒരു പാനിലേക്ക് പകരുക. ഇത് ചെറുതീയിൽ ചൂടാക്കി എടുക്കണം. ഇനി ബൗളിലേക്ക് പകർന്ന് ബാക്കിയുള്ള ആൽമണ്ടും ബ്രൊക്കോളി കഷണങ്ങളും കൊണ്ട് അലങ്കരിക്കാം.
Content Highlights:Broccoli and Almond Soup Recipe