പലതരം ഡ്രൈഫ്രൂട്ടുകളും തണ്ണി മത്തനും ചേര്‍ന്ന വാട്ടര്‍ മെലോണ്‍ ഡ്രൈഫ്രൂട്ട് പഞ്ച് തയ്യാറാക്കിയാലോ

ചേരുവകള്‍

  1. തണ്ണിമത്തന്‍ കാമ്പ്- 700 മില്ലി
  2. ആല്‍ണണ്ട്- 40 ഗ്രാം
  3. ഡേറ്റ്‌സ്- 40 ഗ്രാം
  4. പിസ്ത- 40 ഗ്രാം
  5. കശുവണ്ടി- 40 ഗ്രാം
  6. മല്ലിയില- അഞ്ചെണ്ണം
  7. നാരങ്ങാ നീര്- മൂന്ന് ടേബിള്‍ സ്പൂണ്‍
  8. ബ്ലാക്ക് സാള്‍ട്ട്- ഒരു ടേബിള്‍സ്പൂണ്‍
  9. ബ്രൗണ്‍ ഷുഗര്‍- 80 ഗ്രാം

തയ്യാറാക്കുന്ന വിധം

ചേരുവകളെല്ലാം ഒരു ഗ്രൈന്‍ഡറില്‍ നന്നായി അരച്ചെടുക്കുക. ഇനി പാത്രത്തിലേക്ക് മാറ്റി പത്തോ പതിനഞ്ചോ എൈസ്‌ക്യൂബുകള്‍ ഇടാം. ഇനി ഗ്ലാസിലേക്ക് പകര്‍ന്ന് തണുപ്പോടെ കുടിക്കാം

Content Highlights: Watermelon and Dry Fruit Punch Recipe