എനര്‍ജി ലെവല്‍ കൂട്ടാന്‍ ഒരു കിടിലന്‍ ഡ്രിങ്ക് പരിചയപ്പെട്ടാലോ ? ആന്റി ഓക്‌സിഡന്റുകള്‍, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ഊര്‍ജദായകമായ കലോറികളാല്‍ സമ്പന്നമായ പഴവും സ്‌ട്രോബെറിയും കൊണ്ടൊരു ഡ്രിങ്ക് തയ്യാറാക്കുന്ന വിധമാണ് പങ്കുവെക്കുന്നത്.
ചേരുവകള്‍
സ്‌ട്രോബെറി- അഞ്ച്
നേന്ത്രപ്പഴം- ഒരു പകുതി
പാല്‍- അരക്കപ്പ്
പൊടിച്ച ഐസ്- രണ്ട് സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഇവയെല്ലാം മിക്‌സിയിലിട്ട് ഒന്ന് അടിച്ചെടുക്കണം. ഒരു ഗ്ലാസ്സിലേക്ക് പകര്‍ന്ന് അല്‍പം ഹോര്‍ലിക്‌സോ ബൂസ്റ്റോ മേലെ വിതറി കുടിക്കാം.
Content Highlights: strawberry banana drink