വൈകുന്നേരത്തെ ചായക്കു പകരം വ്യത്യസ്തമായ വിഭവമായാലോ, ഗ്രീന്‍ ടീയും പൈനാപ്പിളും ഓറഞ്ചും ചേര്‍ന്ന പാനീയം തയ്യാറാക്കാം

ചേരുവകള്‍

  1. ഗ്രീന്‍ ടീ- അഞ്ച് ഗ്രാം
  2. വെള്ളം- 300 മില്ലി
  3. പൈനാപ്പിള്‍- 110 ഗ്രാം
  4. ഓറഞ്ച്- 130 ഗ്രാം
  5. തേന്‍- 90 മില്ലി
  6. ഐസ്‌ക്യൂബ്‌സ്- കുറച്ച്

തയ്യാറാക്കുന്ന വിധം

വെള്ളം തിളച്ച ശേഷം ഗ്രീന്‍ ടീ ഇട്ട് മൂന്ന് മിനിട്ട് തിളപ്പിച്ച് അരിച്ചു വയ്ക്കാം. പൈനാപ്പിള്‍ തൊലി മാറ്റി ചെറിയ കഷണങ്ങളാക്കിയതും ഓറഞ്ച് തൊലികളയാതെ വട്ടത്തില്‍ അരിഞ്ഞതും ഒരു പാത്രത്തിലെടുത്ത് അതിലേക്ക് തേനും തയ്യാറാക്കി വച്ചിരിക്കുന്ന ഗ്രീന്‍ടീയും ചേര്‍ത്തിളക്കി യോജിപ്പിച്ച ശേഷം രണ്ട് ഗ്ലാസിലേക്ക് പകരാം. ഇതില്‍ ഐസ്‌ക്യൂബിട്ട് കുടിക്കാം.

Content Highlights: pineapple orange green tea special drink recipe