ചേരുവകള്‍:
1. പാഷന്‍ഫ്രൂട്ട് - 3 എണ്ണം
2. നാരങ്ങാനീര് - 1 ടേബിള്‍സ്പൂണ്‍
3. പഞ്ചസാര - 3 ടേബിള്‍സ്പൂണ്‍
4. തണുത്ത വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
പാഷന്‍ഫ്രൂട്ട് മുറിച്ച് പള്‍പ്പെടുത്ത് നാരങ്ങാനീരും പഞ്ചസാരയും അല്പം വെള്ളവും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. നന്നായി അരച്ചശേഷം അരിച്ച് തണുത്തവെള്ളം ആവശ്യത്തിന് ചേര്‍ത്ത് സെര്‍വ് ചെയ്യാവുന്നതാണ്. (പാഷന്‍ഫ്രൂട്ടിന്റെയും നാരങ്ങയുടെയും പുളിയനുസരിച്ച് മധുരം കൂടുതല്‍ വേണമെങ്കില്‍ ചേര്‍ക്കുക.)
Content highlights: passion fruit lime juice recipe