വേനല്‍ക്കാലത്ത് ധാരാളം വെള്ളവും ജ്യൂസും കഴിക്കേണ്ടത് അത്യാവശ്യമാണ്. മാമ്പഴം കൊണ്ടുള്ള ഷേക്ക് പരീക്ഷിച്ചു നോക്കാം.

ആവശ്യമായ സാധനങ്ങള്‍

  1. പഴുത്ത മാങ്ങ കഷ്ണങ്ങള്‍- മൂന്ന് കപ്പ്
  2. നന്നായി തണുപ്പിച്ച പാല്‍- ഒരു കപ്പ്
  3. വാനില എസന്‍സ്- അര ടിസ്പൂണ്‍
  4. പഞ്ചസാര - ആവശ്യത്തിന്
  5. നാരങ്ങ നീര് -  ഒരു സ്പൂണ്‍
  6. പുതിനയില രണ്ടെണ്ണം

തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും മിക്സിയില്‍ നന്നായി അടിച്ചെടുക്കുക. അലങ്കരിക്കാനായി പുതിനയില ഉപയോഗിക്കാം

Content Highlights: Mango shake recipe