മാമ്പഴത്തിന്റെ മധുരവും റോബസ്റ്റയുടെ ഗുണങ്ങളും ഒന്നിക്കുന്ന സമൂത്തി. വേനല്‍ക്കാലത്ത് ബെസ്റ്റാണ് 

ചേരുവകള്‍:

പഴുത്ത മാങ്ങ മീഡിയം വലിപ്പമുള്ളത് - ഒരെണ്ണം 
റോബസ്റ്റപ്പഴം ചെറുത് - ഒരെണ്ണം
പാല്‍ ഫ്രീസറില്‍വച്ച് കട്ടിയാക്കിയത് - 1/4 കപ്പ്
തേന്‍ - 2-3 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം മാങ്ങ, തൊലികളഞ്ഞ് കഷണങ്ങളാക്കി വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അടിക്കുക. ഇതിലേക്ക് റോബസ്റ്റ പ്പഴം അരിഞ്ഞതും പാല്‍ കട്ടിയാക്കിയതും തേനും ചേര്‍ത്ത് നന്നായി അടിക്കുക. ആവശ്യമെങ്കില്‍ കുറച്ച് പാല്‍ കൂടി ചേര്‍ത്ത് കണ്‍സിസ്റ്റന്‍സി ക്രമീകരിക്കാം. ഇത് ഒരു ഗ്ലാസിലേക്കൊഴിച്ച് സെര്‍വ് ചെയ്യാം.

വായനക്കാരുടെ റസിപ്പികള്‍ ഇവിടെ പോസ്റ്റു ചെയ്യാം : തിരഞ്ഞെടുക്കുന്നവ പ്രസിദ്ധീകരിക്കുന്നതായിരിക്കും

 

 Content Highlight: Mango Robesta honey smoothie Recipe