വേനല്‍ക്കാലം എത്തിയിരിക്കുകയാണ് ഇക്കാലത്ത് പഴവര്‍ഗങ്ങളും ജ്യൂസും ധാരാളമായി ഭക്ഷണശീലങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.  എളുപ്പത്തില്‍ തയ്യാറാക്കാനാവുന്ന മാംഗോ ലസ്സി പരിചയപ്പെടാം

ആവശ്യമുള്ള സാധനങ്ങള്‍

  1. കട്ടത്തൈര് -1 കപ്പ് 
  2. നല്ല പാകമായ മാമ്പഴം- ഒന്ന്, തൊലികളഞ്ഞ് കഷണങ്ങളാക്കിയത്
  3. പഞ്ചസാര-ഒരു ടീസ്പൂണ്‍ 
  4. ഉപ്പ് - രണ്ട് നുള്ള് 

തയ്യാറാക്കുന്ന വിധം

നാലുചേരുവകളും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. ഒരു കപ്പിലേയ്ക്ക് ഒഴിച്ചശേഷം രണ്ടോ മൂന്നോ ഐസ് ക്യൂബുകളുമിട്ട് കുടിയ്ക്കാം.  എലയ്ക്കയുടെ രുചി ഇഷ്ടമാണെങ്കില്‍ എലയ്ക്കാപ്പൊടിയും ലസ്സിയില്‍ ചേര്‍ക്കാം.

ഫാറ്റ് ഫ്രീ തൈരാണ് ലസ്സിയുണ്ടാക്കാന്‍ നല്ലത്. തൈര് അധികം പുളിച്ചുപോയാന്‍ ലസ്സി രുചികരമാകില്ല. മാമ്പഴക്കഷണങ്ങള്‍ നന്നായി അരയാനും ശ്രദ്ധിക്കണം.

Content Highlights: Mango lassi recipe