രു ഓസ്‌ട്രേലിയന്‍ വിഭവം പരിചയപ്പെടാം, ലാമിങ്ടണ്‍. മൃദുവായി കഴിക്കാവുന്ന ഓസ്‌ട്രേലിയന്‍ ലാമിങ്ടണ്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍:

ധാന്യപ്പൊടി - ഒന്നര കപ്പ്
തൈര് - ഒരു കപ്പ്
എണ്ണ - അര കപ്പ്
വാനില എസ്സന്‍സ്- ഒരു ടീസ്പൂണ്‍
പഞ്ചസാര - കാല്‍ കപ്പ്
ബേക്കിങ് പൗഡര്‍- ഒരു ടീസ്പൂണ്‍
ബേക്കിങ് സോഡ - അര ടീസ്പൂണ്‍

ചോക്ലേറ്റ് സോസിന്
ബട്ടര്‍ - 75ഗ്രാം
പാല്‍ - മുക്കാല്‍ കപ്പ്
കൊക്കോ - കാല്‍ കപ്പ്
ഐസിങ് ഷുഗര്‍ - 2 കപ്പ്

റോള്‍ ചെയ്യാന്‍
ഡെസിക്കേറ്റഡ് കോക്കനട്ട് - 200 ഗ്രാം

തയ്യാറാക്കുന്ന വിധം:

ഓവന്‍ 200 ഡിഗ്രിയില്‍ പ്രിഹീറ്റ് ചെയ്യുക. എട്ട് ഇഞ്ച് സ്‌ക്വയര്‍  കേക്ക് പാന്‍ പാര്‍ച്ച്‌മെന്റ് പേപ്പര്‍ ഉപയോഗിച്ച് ലൈന്‍ ചെയ്യണം. വശങ്ങളില്‍ എണ്ണമയം പുരട്ടുകയും വേണം. ഒരു ബൗളില്‍ ധാന്യപ്പൊടി, ബേക്കിങ് സോഡ, ബേക്കിങ് പൗഡര്‍ എന്നിവ നന്നായി യോജിപ്പിച്ച് മാറ്റിവെയ്ക്കുക. മിക്‌സിങ് ബൗളില്‍ എണ്ണ, പഞ്ചസാര, തൈര്, വാനില എസ്സന്‍സ്, എന്നിവയിട്ട് ഇലക്ട്രിക് മിക്‌സര്‍ കൊണ്ട് യോജിപ്പിക്കണം. ധാന്യപ്പൊടി ഇതിലേക്ക് പതുക്കെ ചേര്‍ത്തിളക്കാം. ഇത് കേക്ക് പാനിലേക്ക് മാറ്റി, 25 മിനിട്ട് ബേക്ക് ചെയ്യാം. ചോക്ലേറ്റ് സോസിനായി, ഒരു പാനില്‍ ബട്ടര്‍ ഇട്ട് ഉരുക്കണം. അതിലേക്ക് പാല്‍ ചേര്‍ത്ത് തിളയ്ക്കുമ്പോള്‍, പതുക്കെ കൊക്കോ പൗഡര്‍ ചേര്‍ത്ത് തുടരെ ഇളക്കിക്കൊടുക്കാം. പൂര്‍ണമായി അലിഞ്ഞാല്‍, ഐസിങ് ഷുഗര്‍ ചേര്‍ക്കണം. കട്ടിയായി തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി മാറ്റിവെയ്ക്കാം. കേക്ക് തണുക്കുമ്പോള്‍, ചതുരക്കഷ്ണങ്ങളായി മുറിക്കണം. സോസ് തണുക്കുമ്പോള്‍, ഫോര്‍ക്ക് ഉപയോഗിച്ച് ഓരോ കേക്ക് കഷ്ണവും സോസില്‍ മുക്കിയെടുക്കാം. ശേഷം, ഡെസിക്കേറ്റഡ് കോക്കനട്ടിലും ഉരുട്ടിയെടുക്കണം. ഇനി വിളമ്പാനുള്ള പാത്രത്തിലേക്ക് മാറ്റാം. 

content highlight: lamington cake recipe