നെല്ലിക്കയും തേനും ധാരാളം പോഷകഗുണങ്ങളുള്ളവയാണ്. ദിവസവും ഒരു പച്ച നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ അതിന്റെ രുചി ഇഷ്ടമാകാത്തവര്‍ക്ക് നെല്ലിക്ക ജ്യൂസാക്കി കഴിക്കാം. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ ഉള്ളതിനാല്‍ ചെറുപ്പം നിലനിര്‍ത്താന്‍ നല്ലതാണ് നെല്ലിക്ക. ചുളിവുകള്‍ വീഴാത്ത സുന്ദര ചര്‍മത്തിനും മുടി നരയ്ക്കുന്നത് തടയാനും നെല്ലിക്ക സഹായിക്കും. തേന്‍ പ്രതിരോധ ശക്തികൂട്ടാനും അണുബാധകള്‍ തടയാനും വളരെ നല്ലതാണ്. തേനും നെല്ലിക്കയും ചേര്‍ന്ന അടിമുടി ആരോഗ്യം തരുന്ന ജ്യൂസ് പരീക്ഷിച്ചാലോ

ചേരുവകള്‍

  1. നെല്ലിക്ക- നാലെണ്ണം
  2. തേന്‍- രണ്ട് ടീസ്പൂണ്‍
  3. വെള്ളം- പാകത്തിന്

തയ്യാറാക്കുന്ന വിധം

നെല്ലിക്ക കുരുനീക്കി പാകത്തിന് വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കാം. ഇതിലേക്ക് തേന്‍ ചേര്‍ത്ത് കുടിക്കാം. തണുപ്പിച്ചും കുടിക്കാം. രണ്ട് ദിവസം വരെ ഈ ജ്യൂസ് കേടുകൂടാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാനാവും.

Content Highlights: honey gooseberry juice healthy recipe