ല പഴങ്ങള്‍ ഉപയോഗിച്ച് വൈന്‍ ഉണ്ടാക്കാമെങ്കിലും വൈന്‍ എന്നാലോചിക്കുമ്പോള്‍ തന്നെ മുന്തിരിവീഞ്ഞാവും ആദ്യം മനസ്സിലേക്കെത്തുന്നത്. വൈന്‍ ഇല്ലാത്തൊരു ക്രിസ്മസ് ആലോചിക്കാന്‍ തന്നെ വയ്യ. ഈ ക്രിസ്മസ് കാലത്ത് മുന്തിരി വൈനിനു പകരം ഇഞ്ചി കൊണ്ടൊരു വൈന്‍ രുചിച്ചാലോ? രുചിക്കൊപ്പം ഗുണവും കൂടുതലാണ് ഇഞ്ചി വൈനിന്.

ആവശ്യമുള്ള സാധനങ്ങള്‍

  • നാരങ്ങ- വലുത് പിഴിഞ്ഞ് നീരെടുക്കുക (നാരങ്ങാത്തൊലിയിലെ വെളുത്ത ഭാഗം ചുരണ്ടി മാറ്റിയശേഷം തൊലി മാറ്റി വയ്ക്കണം.)
  • വെള്ളം-മൂന്നര ലിറ്റര്‍
  • പഞ്ചസാര-ഒന്നേകാല്‍ കിലോ
  • ഇഞ്ചി ചതച്ചത് 75 ഗ്രാം
  • ഉണക്കുമുന്തിരി-50 ഗ്രാം
  • യീസ്റ്റ്- ഒരു ചെറിയ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

വെള്ളം, പഞ്ചസാര, ഇഞ്ചി നീര് എന്നിവ നാരാങ്ങാത്തൊലിയുമിട്ട് അരമണിക്കൂര്‍ തിളപ്പിക്കുക. തണുത്തതിനു ശേഷം നാരാങ്ങാനീര് ചേര്‍ത്ത് ഉണങ്ങിയ ഭരണിയില്‍ ഒഴിച്ച് വെയ്ക്കുക. 50 ഗ്രാം ഉണക്കമുന്തിരി, ഒരു ചെറിയ സ്പൂണ്‍ യീസ്റ്റ് കൂടി ചേര്‍ത്ത് മുറുക്കെ കെട്ടിവയ്ക്കുക. 21 ദിവസത്തിന് ശേഷം പുറത്തെടുത്ത് അരിച്ച് ഉപയോഗിക്കാം.

Content Highlight: Homemade Ginger Wine recipe,wine for christmas