കേശസംരക്ഷണത്തിനും ചര്‍മ്മസംരക്ഷണത്തിനും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ചെമ്പരത്തി. ഇവ കൊണ്ട അസ്സല്‍ ചായയും തയ്യാറാക്കാം

ചേരുവകള്‍

  1. നാടന്‍ ചെമ്പരത്തിപ്പൂവ് -രണ്ടെണ്ണം 
  2. ഇഞ്ചി- ഒരു കഷ്ണം 
  3. ചെറുനാരങ്ങ- ഒരെണ്ണം
  4. പഞ്ചസാര- ആവശ്യത്തിന് 

 
തയ്യാറാക്കുന്ന വിധം 
രണ്ട് ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേക്ക് ഒരു കഷ്ണം ഇഞ്ചി ചതച്ചിടുക. പിന്നീട് പഞ്ചസാര ചേര്‍ത്ത് ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. ഇങ്ങനെ തിളപ്പിച്ച വെള്ളത്തിലേക്ക് ചെമ്പരത്തി പൂവിടുക. അല്പസമയത്തിന് ശേഷം ഇത് അരിച്ചെടുക്കുക. ഔഷധ ഗുണമുള്ള ചായ തയ്യാര്‍. 

Content Highlights: Hibscus tea recipe