പ്പിളും, ബീറ്റ്‌റൂട്ടും, കാരറ്റും... ആരോഗ്യത്തിന് കുടിക്കാം ഒരു എ,ബി,സി ജ്യൂസ്

ചേരുവകള്‍

  1. ആപ്പിള്‍- ഒന്ന്
  2. കാരറ്റ്, ബീറ്റ്‌റൂട്ട്- ഒന്നുവീതം
  3. തേന്‍- അല്‍പം
  4. ചെറുനാരങ്ങ- ഒന്ന്

തയ്യാറാക്കുന്ന വിധം

ആപ്പിളും ബീറ്റ്‌റൂട്ടും കാരറ്റും തൊലികളഞ്ഞ ശേഷം മിക്‌സിയില്‍ അടിച്ചെടുക്കുക. ഇതിലേക്ക് തേനും ചെറുനാരങ്ങാനീരും ചേര്‍ക്കാം. തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം

ഗുണങ്ങള്‍- ആപ്പിള്‍ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. മാത്രമല്ല ധാരാളം നാരുകളും. വിറ്റാമിന്‍ എ, സി എന്നിവയടങ്ങിയ കാരറ്റ് ചര്‍മത്തിലെ ചുളിവുകള്‍ നീക്കും. ബീറ്റ്‌റൂട്ട് രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. ഈ ജ്യൂസ് ചര്‍മസംരക്ഷണത്തിന് മികച്ചൊരു ടോണിക്കാണ്.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്.

Content Highlights: healthy drink apple carrot beetroot juice