കേരളീയ വിഭവങ്ങളില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് ഇഞ്ചി. ഇഞ്ചി കൊണ്ടൊരു വൈന്‍ തയ്യാറാക്കിയാലോ

ആവശ്യമുള്ള സാധനങ്ങള്‍

  1. ഇഞ്ചി - 500ഗ്രാം
  2. ഉണക്ക മുന്തിരി -400 ഗ്രാം
  3. വറ്റല്‍ മുളക് - 5
  4. യീസ്റ്റ് -1 ടീസ്പൂണ്‍
  5. ഓറഞ്ച് വലുത് - 2
  6. ചെറുനാരങ്ങ - 2
  7. പച്ച പപ്പായ തൊലി - അര പപ്പായയുടേത്
  8. പഞ്ചസാര - 1കിലോ
  9. വെള്ളം - 2.5 ലിറ്റര്‍

തയാറാക്കുന്ന വിധം 

ഇഞ്ചി കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞ് ചതച്ച് മാറ്റി വെക്കുക. ഓറഞ്ചും നാരങ്ങയും പിഴിഞ്ഞ് നീരെടുത്ത് മാറ്റി വയ്ക്കുക. പഞ്ചസാര , ഇഞ്ചി , ഉണക്ക മുന്തിരി, വറ്റല്‍ മുളക് എന്നിവ ഒരു വലിയ പാത്രത്തില്‍ വെള്ളമൊഴിച്ച് അതിലിട്ട് ചൂടാക്കുക ( ഇളം തീയില്‍ ഒരു മണിക്കൂര്‍ വേവിക്കുക) വെള്ളം പകുതിയായി വറ്റുമ്പോള്‍ മാറ്റിവെച്ച ഓറഞ്ച് നീരും, നാരങ്ങാ നീരും. ഇതിലേക്ക് ഒഴിച്ച് തണുപ്പിക്കുക, തണുത്ത ശേഷം അതിലേക്ക് പപ്പായ തൊലിയും ഈസ്റ്റും ചേര്‍ത്ത് ഇളക്കുക 7 ദിവസം വായുകടക്കാത്ത ഭരണിയില്‍ അടച്ച് വെക്കുക ദിവസം ഇളക്കി കൊടുക്കണം 7 ദിവസത്തിന് ശേഷം അരിച്ചടുക്കുക ഇത് മറ്റൊരു പാത്രത്തില്‍ മാറ്റി 15 ദിവസം കഴിയുമ്പോള്‍ ഉപയോഗിക്കാം

Content HIghlights: Ginger wine recipe