ഈ ചൂടുകാലത്ത് വീട്ടില്‍ പരീക്ഷിക്കാന്‍ നല്ലതാണ് ഫലൂദ. കൂട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ഇഷ്ടമാവുന്ന ഫലൂദ തയ്യാറാക്കുന്നത് പരിചയപ്പെടാം

ചേരുവകള്‍:

1. സേമിയ - 100 ഗ്രാം

2. സാബൂനരി  - 100 ഗ്രാം

3. പാല്‍ -  ഒന്നരക്കപ്പ്

4. പഞ്ചസാര - 3  ടീസ്പൂണ്‍

5. ജെല്ലി - ഒരു ചെറിയ പായ്ക്കറ്റ്

6. കസ്‌കസ് - 1 ടീസ്പൂണ്‍

7. റോസ് സിറപ്പ് - 1 ടീസ്പൂണ്‍

8. വാനില ഐസ്‌ക്രീം - ഒരു ബോക്സ്

തയ്യാറാക്കുന്ന വിധം

കുറച്ച് വെള്ളം അടുപ്പത്ത് വെച്ച് തിളയ്ക്കുമ്പോള്‍ സേമിയ ഇടണം. സേമിയ വേവുന്നതിന് മുമ്പ് പഞ്ചസാരയിടുക. സേമിയ അല്പം വെള്ളത്തോടെ വെന്ത് മാറ്റി വയ്ക്കുക. സാബൂനരി പാലില്‍ വേവിക്കുക. ജെല്ലി വെള്ളത്തില്‍ കലക്കി ഫ്രീസറില്‍ കട്ടയാവാന്‍ വെയ്ക്കുക. കട്ടയായ ശേഷം ഫ്രിഡ്ജിന്റെ താഴെ തട്ടിലേക്ക് മാറ്റി കുറച്ച് നേരം വെക്കുക. കസ്‌കസ് കുതിര്‍ത്ത് വെക്കുക. ആദ്യം ഒരു സ്പൂണ്‍ സേമിയ അല്പം ലായനിയോടെ ഗ്ലാസില്‍ ഒഴിക്കുക. മേലെ സാബൂനരിയും പാലും കൂടിയത് ഒരു സ്പൂണ്‍ ഒഴിക്കുക. പിന്നെ ജല്ലി കുറച്ച് ഇടുക. പിന്നെ കസ്‌കസ് കുറച്ച് വിതറുക. അതിന് മുകളില്‍ റോസ് സിറപ്പ് തളിക്കുക. അവസാനം  വാനില ഐസ്‌ക്രീം ഇടുക. എല്ലാം ചേര്‍ത്ത് ഒരു വശത്ത് നിന്നും കോരിയെടുത്ത് കഴിക്കുക.

Content Highlights: Falooda Recipe