വേനല്‍ക്കലത്ത് ബിയര്‍ വില്‍പന കൂടാറുണ്ട്. ചൂടിനെ നേരിടാന്‍ ചില്‍ഡ് ബിയര്‍ നല്ലതാണെന്ന ചിന്തയാണ് ഇതിനു കാരണം. എന്നാല്‍ ചൂടുകാലത്ത് ശരീരം കൂടുതല്‍ ചൂടാകാന്‍ മാത്രമേ ഇത് ഉപകരിക്കൂ. മദ്യത്തിന് അമ്ല സ്വഭാവവും തീക്ഷ്ണ ഗുണവുമാണുള്ളത്. ഇത് വൃക്കകളുടെ ജോലിഭാരം കൂട്ടുകയും ശരീരത്തിന് ദോഷമുണ്ടാക്കുകയും ചെയ്യും. 

മദ്യത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളെ വിഘടിപ്പിക്കാന്‍ ശരീരത്തിന് കൂടുതല്‍ ഊര്‍ജം ഉപയോഗിക്കേണ്ടതായി വരുന്നുണ്ട്. ഇതിനാല്‍ ഇവയുടെ ഉപയോഗം ശരീരത്തില്‍ ചൂട് കൂടാന്‍ കാരണമാകുന്നു. വേനല്‍ച്ചൂടില്‍ ശരീരം ദുര്‍ബലമായിരിക്കുന്ന കാലത്ത് ബിയര്‍, മദ്യം തുടങ്ങിയവ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. 

(ആരോഗ്യ മാസികയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: drinking beer in summer