വേനല്‍ക്കാലത്ത് നല്ല കോള്‍ഡ് കോഫി ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാവില്ല. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന കോള്‍ഡ് കോഫി റെസിപ്പി പരീക്ഷിക്കാം.
 
  1. കടുപ്പമുള്ള കാപ്പിപ്പൊടി - രണ്ട് ടേബിള്‍ സ്പൂണ്‍
  2. പാല്‍ ഒരു കപ്പ്
  3. ചൂട് വെള്ളം ഒരു കപ്പ്
  4. ചോക്‌ളേറ്റ് രണ്ട് വലിയ ടേബിള്‍ സ്പൂണ്‍
  5. പഞ്ചസാര പൊടി ആവശ്യത്തിന്
  6. ഐസ്‌ക്യൂബുകള്‍
തയ്യാറാക്കേണ്ട വിധം
 
കാപ്പി പൊടിയും ചൂട് വെള്ളവും ബ്ലന്‍ഡര്‍ ഉപയോഗിച്ച് മിക്‌സ് ചെയ്യുക. ഇതിലേക്ക് പാലും പഞ്ചസാരയും ചേര്‍ക്കുക ശേഷം ഐസ്‌ക്യൂബുകള്‍ ആവശ്യത്തിന് ചേര്‍ക്കാം. ഇതിന് മുകളിലേക്ക് ചോക്ലേറ്റ് ചേര്‍ക്കാം