തയ്യാറാക്കുന്ന വിധം:
1. കാരറ്റ് -2 എണ്ണം
2. മസ്ക് മെലണ്‍ /ഷമാം -ഒരു കപ്പ് (തൊലിയും കുരുവും കളഞ്ഞ് മുറിച്ചത്)
3. മില്‍ക്ക് - 150 മില്ലി (ഫ്രീസറില്‍ വെച്ച് കട്ടയാക്കിയത്)
4. പഞ്ചസാര - 2 ടേബിള്‍സ്പൂണ്‍
5. വാനില ഐസ്ക്രീം - 1 സ്കൂപ്പ്
തയ്യാറാക്കുന്ന വിധം:
കാരറ്റ് തൊലിചീകി വൃത്തിയാക്കി പാലില്‍ വേവിക്കുക. മസ്ക് മെലണ്‍ തൊലിയും കുരുവും കളഞ്ഞ് വൃത്തിയാക്കി കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം വേവിച്ച കാരറ്റും മസ്ക് മെലണും പാലും പഞ്ചസാരയും ഐസ്ക്രീമും ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുത്ത് കുടിക്കാം.
Content Highlights: carrot shamam milk shake recipe