കാരറ്റ് കൊണ്ടുള്ള കറികളും ഹല്‍വയും പ്രസിദ്ധമാണ്. തളര്‍ന്നു വരുമ്പോള്‍ കുടിക്കാന്‍ പറ്റിയ മോഹിറ്റോ തയ്യാറാക്കി നോക്കിയാലോ. വളരെ കുറച്ച് ചേരുവകള്‍ കൊണ്ടുള്ള രുചികരമായ വിഭവമാണിത്

ആവശ്യമായ ചേരുവകള്‍

  1. ക്യാരറ്റ് -  2 
  2. പഞ്ചസാര - 2 സ്പൂണ്‍ (പൊടിച്ചത് )
  3. നാരങ്ങ - 1/2 മുറി 
  4. പുതിനയില - 5

തയ്യാറാക്കുന്ന വിധം

ക്യാരറ്റ് അരിഞ്ഞു മിക്‌സിയില്‍ നന്നായി അരച്ച് ജ്യൂസ് ആക്കുക. ഒരു ഗ്ലാസ്സില്‍ വട്ടത്തില്‍ അരിഞ്ഞ നാരങ്ങയും ഒന്ന് ചതച്ച ശേഷം പുതിനയിലയും ഇടുക. ഇതിലേക്ക് ക്യാരറ്റ് ജ്യൂസ് അരിച്ചൊഴിച്ച് പഞ്ചസാര പൊടിയും ചേര്‍ക്കുക. ശേഷം ഐസ് ക്യൂബ്‌സ് ചേര്‍ത്ത് സെര്‍വ് ചെയ്യാവുന്നതാണ് (ആവശ്യമെങ്കില്‍ അല്പം സോഡയും ചേര്‍ക്കാം).

Content Highlights: Carrot mojito easy recipe