സുഗന്ധദ്രവ്യങ്ങളില്‍ ഏറ്റവും അമൂല്യമാണ് കുങ്കുമപ്പൂവെന്ന് നാം വിളിക്കുന്ന സാഫ്രണ്‍. വളരെ നേര്‍ത്തതും കാഴ്ചയ്ക്ക് അതിമനോഹരവുമാണത്. ഗര്‍ഭിണികള്‍ തങ്ങളുടെ ഭക്ഷണത്തില്‍ നിത്യേന കുങ്കുമപ്പൂവ് ചേര്‍ത്താല്‍ ജനിക്കുന്നകുട്ടികള്‍ക്ക്  നല്ലതാണെന്നാണ് പറയപ്പെടുന്നത്  

 

വിഭവങ്ങള്‍ക്ക് നല്ലമണവും നിറവും ഗന്ധവും നല്‍കാന്‍ കുങ്കുമപ്പൂവിന് കഴിയുന്നു. അമ്ലത, സന്ധിവേദന, വായുകോപം, വാതം, പനി, ചീത്തകൊളസ്ട്രോള്‍ എന്നിവയ്ക്കെല്ലാം മരുന്നായും കുങ്കുപ്പൂവ് ഉപയോഗിച്ചുവരുന്നു. കുങ്കുമപ്പൂവുചേര്‍ത്ത്  ഉണ്ടാക്കാവുന്ന   കുങ്കുമപ്പൂവ് പനീര്‍ പൈവളരെ രുചിയേറിയ വിഭവമാണ്.

ചേരുവകള്‍

  1. കുങ്കുമപ്പൂവ്- തരികള്‍
  2. പനീര്‍ -മുക്കാല്‍ക്കപ്പ്
  3. പാല്‍ - അരക്കപ്പ്
  4. പഞ്ചസാര- 3 ടേബിള്‍ സ്പൂണ്‍
  5. ചൂടുപാല്‍, കോണ്‍ഫ്‌ളവര്‍- ഒരു ടേബിള്‍ സ്പൂണ്‍
  6. ബേക്കിങ് പൗഡര്‍- ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം

കുങ്കുമപ്പൂവ്തരികള്‍,പനീര്‍, പാല്‍, പഞ്ചസാര, എന്നിവ മിക്സിയിലടിച്ച് പേസ്റ്റു രൂപത്തിലാക്കി ഒരു കുഴിഞ്ഞപാത്രത്തിലേക്ക് (ബൗളിലേക്ക്)മാറ്റുക. ഇതില്‍  കോണ്‍ഫ്‌ളവറും ബേക്കിങ് പൗഡറും ചേര്‍ത്തിളക്കുക. ഇത് നാല് ഭാഗങ്ങളാക്കിയതിന് ശേഷം മൈക്രേവേവ് സേഫ് ബൗളിലേക്ക് മാറ്റുക. ശേഷം ഹൈ യില്‍ 30 സെക്കന്റ് വെയ്ക്കുക. ഇതേപോലെ മറ്റ് മൂന്ന് ഭാഗങ്ങളും തയ്യാറാക്കാം.

Paneer recipes  saffron flower recipes kumkumapoovu paneer pai how to make kumkumapoovu paneer pai