പ്രോണ്‍സും വെര്‍മിസെല്ലിയും കൊണ്ടൊരു കിടിലന്‍ വെര്‍മിസെല്ലി ടോസ്റ്റ് ഫ്രൈഡ് പ്രോണ്‍സ് ഉണ്ടാക്കാം. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

ചേരുവകള്‍:

പ്രോണ്‍സ് - 200 ഗ്രാം
വെര്‍മിസെല്ലി - 100 ഗ്രാം
മല്ലിയില നുറുക്കിയത് - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി നുറുക്കിയത് - ഒരു ടീസ്പൂണ്‍
കുരുമുളക് - ഒരു ടീസ്പൂണ്‍
മുട്ട - ഒന്ന്
ഉപ്പ് - ആവശ്യത്തിന്
എണ്ണ - വറുക്കാന്‍

സോസിന് 
പഴുത്ത പ്ലം നുറുക്കിയത് - 4 എണ്ണം
ബ്രൗണ്‍ ഷുഗര്‍ - അര കപ്പ്
ആപ്പിള്‍ സിഡര്‍ വിനഗര്‍ - അര കപ്പ്
വെളുത്തുള്ളി നുറുക്കിയത് - 4 അല്ലി
ഉണക്കമുളക് ചതച്ചത് - ഒരു ടീസ്പൂണ്‍
ജാതിക്ക പൊടിച്ചത് - കാ്ല്‍ ടീസ്പൂണ്‍
കറുവാപ്പട്ട പൊടിച്ചത് - കാല്‍ ടീസ്പൂണ്‍
ചുക്ക് പൊടിച്ചത് - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

പ്രോണ്‍സ് വൃത്തിയാക്കുക, വാല്‍ ഭാഗം കളയേണ്ടതില്ല. മല്ലിയില, വെളുത്തുള്ളി എന്നിവ അരയ്ക്കുക. ആവശ്യമെങ്കില്‍ അല്‍പം എണ്ണയും ഒഴിക്കാം. അതിലേക്ക് കുരുമുളകുപൊടി, ഉപ്പ്  എന്നിവ ചേര്‍ത്ത് പ്രോണ്‍സില്‍ പുരട്ടി 15 മിനിട്ട് വെക്കുക. വെര്‍മിസെല്ലി പൊടിക്കുക. എണ്ണ ചൂടാവുമ്പോള്‍ പ്രോണ്‍സ് മുട്ടയിലും പിന്നെ വെര്‍മിസെല്ലിയിലും മുക്കിയെടുത്ത് എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്യുക. 

പ്ലം സോസിന്
പ്ലം, ബ്രൗണ്‍ ഷുഗര്‍, വിനഗര്‍ എന്നിവ ഒരു പാനില്‍ തിളപ്പിക്കുക. തിളയ്ക്കുമ്പോള്‍ തീ കുറച്ച്, മൂന്ന് മിനിട്ട് വീണ്ടും അടുപ്പില്‍ വെക്കുക. തുടരെ ഇളക്കി കൊണ്ടിരിക്കണം. ഇനി വെളുത്തുള്ളി, ഉണക്കമുളക്, ജാതി പൊടിച്ചത്, കറുവപ്പട്ട പൊടിച്ചത്, ചുക്ക് പൊടിച്ചത് എന്നിവ ചേര്‍ത്ത് ചെറുതീയില്‍ 10 മിനിട്ട് വേവിക്കുക. അടുപ്പില്‍ നിന്നിറക്കി തണുക്കുമ്പോള്‍ മിക്‌സിയില്‍ അടിക്കാം. നന്നായി വൃത്തിയാക്കിയ ജാറിലേക്ക് മാറ്റാം.

(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)

content highlight: vermaceli toast fried prawns recipe