ചേരുവകള്‍ :

1. അമൃതം പൊടി - 2കപ്പ് 
2. അരിപ്പൊടി - അരക്കപ്പ് 
3. തേങ്ങ ചിരകിയത് - 3 കപ്പ് 
4. പഞ്ചസാര - 4 ടേബിള്‍സ്പൂണ്‍
5. ഉപ്പ് - കാല്‍ ടീസ്പൂണ്‍ 
6. യീസ്റ്റ് - ഒരു നുള്ള് 
7. ഏലയ്ക്ക - 4 എണ്ണം 
8. ജീരകം - ഒരു നുള്ള് 
9. ഉണക്കമുന്തിരി - 10 എണ്ണം 
10. കശുവണ്ടി - 5 എണ്ണം 
11. നെയ്യ് - 2 ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം :

ഒരു കപ്പ് വെള്ളത്തില്‍ യീസ്റ്റും അര സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് കലക്കി അര മണിക്കൂര്‍ വെയ്ക്കുക. തേങ്ങയും ജീരകവും ഏലയ്ക്കായും കൂടി നന്നായി അരച്ചെടുക്കുക. ഇതിലേക്ക് അമൃതം പൊടിയും അരിപ്പൊടിയും യീസ്റ്റ് കലക്കിയതും ചേര്‍ത്ത് കുഴച്ചു 5 മണിക്കൂര്‍ വെയ്ക്കുക, ഇതിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യില്‍ വറുത്തു ചേര്‍ക്കുക.

ഉപ്പ് നോക്കി ആവശ്യമെങ്കില്‍ വീണ്ടും ചേര്‍ക്കുക. ഇനി ഒരു കുഴിവുള്ള പ്ലേറ്റില്‍ മാവൊഴിച്ച് ഇഡ്ഡലിപ്പാത്രത്തിലോ സ്റ്റീമറിലോ വെച്ച് 20 മിനിറ്റ് വേവിക്കുക. അതിനുമുകളില്‍ ഡ്രൈ ഫ്രൂട്‌സ് വെച്ച് അലങ്കരിക്കാം. തണുക്കുമ്പോള്‍ മുറിച്ചെടുത്ത് സെര്‍വ് ചെയ്യാം.

content Highlight:Traditional vattayappam with amrutham podi