ഷ്റൂം ചേര്‍ത്തുള്ള കിടിലന്‍ വിഭവമാണ് ഇറ്റാലിയന്‍ എഗ്ഗ് മഷ്റൂം റോള്‍. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍: 

മുട്ട- 6 എണ്ണം
എണ്ണ - 2 ടേബിള്‍സ്പൂണ്‍
ജീരകം - അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
മുളുകുപൊടി - അര ടീസ്പൂണ്‍
ഉണക്കമുളക് ചതച്ചത് - കാല്‍ ടീസ്പൂണ്‍
ഒറിഗാനോ സീസണിങ് - കാല്‍ ടീസ്പൂണ്‍
മഷ്റൂം നുറുക്കിയത് - 500 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
മല്ലിയില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

പാനില്‍ എണ്ണ ചൂടകുമ്പോള്‍ ജീരകം ഇട്ട് വഴറ്റുക. നിറം മാറുമ്പോള്‍ മഞ്ഞള്‍പ്പൊടി, മുളുകുപൊടി, ഉണക്കമുളക്, ഒറിഗാനെ സീസണിങ് എന്നിവയും ശേഷം മഷ്റൂമും ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. മഷ്റൂം മൃദുവാകുന്നതു വരെ വേവിച്ചാല്‍ മതി. ഒരു ബൗളില്‍ മുട്ടയും ഉപ്പും ചേര്‍ത്തിടിക്കുക. പാനില്‍ എണ്ണ ചൂടാക്കിയശേഷം നാല് ഓംലറ്റ് ഉണ്ടാക്കണം. മഷ്റൂം മിശ്രിതത്തില്‍ ഉപ്പ് ചേര്‍ക്കുക. ഒരു പ്ലേറ്റില്‍ ഓംലറ്റ് വെച്ച് അതില്‍ കാല്‍ ഭാഗത്തോളം മഷ്റൂം നിരത്തുക. മുകല്‍ അല്‍പം മല്ലിപ്പൊടി തൂവാം. ചൂരുട്ടിയശേഷം മല്ലിയില ചേര്‍ത്ത് അലങ്കരിക്കാം.

Content Highlight: italian egg mushroom rolls recipes