ചേരുവകള്‍ 
ബ്രൂ കോഫി പൗഡര്‍ - 1 ടീ സ്പൂണ്‍  
പാല്‍ - 250 മില്ലി
മുട്ട - 3 എണ്ണം
പഞ്ചസാര - 9 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം:
ആദ്യംതന്നെ ആവശ്യമായ കാരമല്‍ ഉണ്ടാക്കുന്നതിനായി ചുവട് കട്ടിയുള്ള പാത്രത്തില്‍ മൂന്ന് ടേബിള്‍സ്പൂണ്‍ പഞ്ചസാര നല്ല ബ്രൗണ്‍ നിറത്തില്‍ ഉരുക്കി ഒരു സ്പൂണ്‍ വെള്ളം ചേര്‍ത്ത് കുറുക്കിയെടുക്കുക. 

ഒരു ബൗളില്‍ കുറച്ച് ബട്ടര്‍ പുരട്ടി നേരത്തേ തയ്യാറാക്കി വച്ചിരിക്കുന്ന കാരമല്‍ മിശ്രിതം ബൗളിലേക്ക് ഒഴിച്ച് മാറ്റിവയ്ക്കുക. പാലില്‍ അഞ്ച് ടേബിള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ചൂടാക്കുക, അതിലേക്ക് കോഫി പൗഡര്‍ ചേര്‍ത്ത് ഇളക്കുക. 

നന്നായി ചൂടായ ശേഷം തീ അണയ്ക്കുക. മൂന്ന് മുട്ട ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. തയ്യാക്കിയ പാല്‍ നന്നായി തണുത്തതിനു ശേഷം മുട്ടയുടെ മിശ്രിതം കുറേശ്ശേ ഒഴിച്ച് നന്നായി ഇളക്കിച്ചേര്‍ക്കുക. 

കാരമല്‍ ഒഴിച്ചുവെച്ചിരിക്കുന്ന ബൗളിലേക്ക് അതിനു മുകളിലായി മുട്ടയും പാലും ചേര്‍ത്ത മിശ്രിതം അരിച്ചൊഴിക്കുക. ഏകദേശം ബൗളിന്റെ മുക്കാല്‍ഭാഗം വരെ ഒഴിക്കാം. ശേഷം അലുമിനീയം ഫോയില്‍കൊണ്ട് മൂടുക. 

ഫോയിലില്‍ ഒന്നുരണ്ട് സുഷിരങ്ങള്‍ ഇടുക. ഉള്ളില്‍ ആവി തങ്ങിനിന്ന് വെള്ളം ഇറങ്ങാതിരിക്കാനാണ് സുഷിരങ്ങള്‍. ഇനി ഏതെങ്കിലും സ്റ്റീമറില്‍വെച്ച് 30- 45 മിനിറ്റ് വേവിക്കുക.

സെര്‍വ് ചെയ്യുന്ന ഡിഷിലേക്ക് ബൗള്‍ കമിഴ്ത്തി കാരമല്‍ ഭാഗം മുകളില്‍ വരത്തക്ക രീതിയില്‍ സെര്‍വ് ചെയ്യാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്വാദിഷ്ടമായ കോഫി പുഡ്ഡിങ് തയ്യാര്‍. 

vpu1992@gmail.com