ളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതുമായ വിഭവമാണ് കോളി ഫ്‌ളവര്‍ ബജ്ജി. കറുമുറെ കോളിഫ്ളവര്‍ ബജ്ജിയും കഴിച്ചു ഓരോ ചൂടു ചായ കുടിച്ചാലോ..?

ചേരുവകള്‍ 

കോളി ഫ്‌ളവര്‍ - ഒന്ന്
കടലമാവ് - ഒന്നര കപ്പ്
അരിപ്പൊടി - കാല്‍ കപ്പ് 
കോണ്‍ഫ്‌ളോര്‍ - ഒരു ടീസ്പൂണ്‍ 
മുളകുപൊടി - ഒന്നര ടേബിള്‍സ്പൂണ്‍
കായപ്പൊടി - കാല്‍ ടീസ്പൂണ്‍
ഇഞ്ചി പേസ്റ്റ് - അര ടീസ്പൂണ്‍ 
സോഡാപ്പൊടി -  ഒരു നുള്ള് 
ഉപ്പ് - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

കോളി ഫ്‌ളവര്‍ അടര്‍ത്തിയെടുക്കുക. ഒരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളം എടുത്ത് ഒരു നുള്ള് ഉപ്പും ചേര്‍ത്ത് കോളി ഫ്‌ളവര്‍ 5 മിനിറ്റ് തിളപ്പിച്ച് ഊറ്റിയെടുക്കുക. മറ്റൊരു പാത്രത്തില്‍ ബാക്കി ചേരുവകളും ചേര്‍ത്ത് മിക്‌സ് ചെയ്ത് കട്ടിയില്‍ കലക്കിയെടുക്കുക. ഇതിലേക്ക് ഓരോ കോളി ഫ്‌ളവര്‍ ഇതളും മുക്കി എണ്ണയില്‍ വറുത്തെടുക്കുക. സ്വാദിഷ്ടമായ കോളി ഫ്‌ളവര്‍ ബജ്ജി തയ്യാര്‍. 

content highlight:cauliflower bhajji recipe