ചേരുവകള്‍: 
1. ബ്രഡ് - 5 സ്ലൈസസ് 
2. മുട്ട - 1 എണ്ണം 
3. വാനില എസന്‍സ് - അര ടീസ്പൂണ്‍ 
4. പഞ്ചസാര -1 കപ്പ് 
5. പാല്‍ - 1 കപ്പ് 

തയ്യാറാക്കുന്ന വിധം: 
ആദ്യം ബ്രഡ് അരികു കട്ട് ചെയ്ത് മിക്‌സിയില്‍ ഒന്ന് പൊടിച്ചെടുക്കുക. ശേഷം ബാക്കിയുള്ള ചേരുവകള്‍ നന്നായി മിക്‌സ് ചെയ്ത് ബ്രെഡ്ഡിലേക്ക് ഒഴിച്ച് 5 മിനിറ്റ് മാറ്റിവെയ്ക്കുക. ഇനി ഷുഗര്‍ കാരമല്‍ ചെയ്യാനായി 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാര ഒരു ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ ചൂടാക്കി കാരമല്‍ തയ്യാറാക്കുക. എന്നിട്ട് കാരമല്‍ പുഡ്ഡിങ് സെറ്റ് ചെയ്യുന്ന പാത്രത്തിന്റെ താഴെ ഒഴിച്ച് കൊടുക്കുക. ശേഷം ബ്രഡ് കൂട്ട് മുകളില്‍ ഒഴിച്ച് 20 - 30 മിനിറ്റ് ആവിയില്‍ വേവിച്ചെടുക്കുക. തണുപ്പിച്ച് ഉപയോഗിക്കാം.