ചേരുവകള്‍ 
തേങ്ങാപ്പാല്‍ - 1 കപ്പ്
കണ്ടെന്‍സ്ഡ് മില്‍ക്ക് - 1 കപ്പ്
മുട്ട - 6 എണ്ണം
തേങ്ങാപ്പീര - അരക്കപ്പ്
പഞ്ചസാര - 1 കപ്പ്
വെള്ളം - കാല്‍ കപ്പ്

തയ്യാറാക്കുന്ന വിധം 
തേങ്ങാപ്പാലും കണ്ടെന്‍സ്ഡ് മില്‍ക്കും മുട്ടയും നന്നായി മിക്‌സ് ചെയ്ത് അതില്‍ തേങ്ങാപ്പീര ഇടുക. ഒരു പാനില്‍ പഞ്ചസാര ചൂടാക്കി വെള്ളവും ചേര്‍ത്ത് കാരമലൈസ് ചെയ്യുക. 

ഇത് പുഡ്ഡിങ് തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്ന ബൗളിലേക്ക് ഒഴിച്ച്, അതിനു മുകളില്‍ നേരത്തേ തയ്യാറാക്കി വച്ചിരിക്കുന്ന മിക്‌സ് ഒഴിക്കുക. ഒരു പാത്രം വെള്ളത്തില്‍ ബൗള്‍ ഇറക്കിവെച്ച് ഒരു മണിക്കൂര്‍ കുക്ക് ചെയ്യുക. ചൂടാറുമ്പോള്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് സെര്‍വ് ചെയ്യുക. 

hazeenamohamedali@gmail.com