ചേരുവകള്‍ 

1. അമൃതംപൊടി -1കപ്പ് 
2. ഗോതമ്പ് പൊടി - കാല്‍ക്കപ്പ് 
3. പാല്‍ - അരക്കപ്പ് 
4. പഞ്ചസാര പൊടിച്ചത് - അരക്കപ്പ്

5. നെയ്യ് - 50 മില്ലി 
6. പാല്‍പ്പൊടി - 2 ടേബിള്‍സ്പൂണ്‍ 
7. പിസ്ത, ബദാം അരിഞ്ഞത് - ഗാര്‍ണിഷിങ്ങിന് ആവശ്യമുള്ളത് 
8. ഏലയ്ക്ക പൊടി - ഒരു നുള്ള്

തയ്യാറാക്കുന്ന വിധം :

ചുവടു കട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ചു ചൂടാകുമ്പോള്‍ നെയ്യൊഴിച്ച് അതിലേക്ക് അമൃതം പൊടിയും ഗോതമ്പും മിക്‌സ് ചെയ്ത് രണ്ടു മൂന്നു മിനിറ്റ് ഇളക്കുക. അതിലേക്ക് പാല്‍ ഒഴിച്ച് കൈ വിടാതെ ഇളക്കി വറ്റുമ്പോള്‍ പാല്‍പ്പൊടി ഇട്ടുകൊടുക്കുക.  ശേഷം പഞ്ചസാര പൊടിച്ചതും ഏലയ്ക്കാ പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി പാത്രത്തിന്റെ സൈഡില്‍ നിന്ന് ഇളകി വരുമ്പോള്‍ ഒരു ട്രേയില്‍ ബട്ടര്‍ പേപ്പര്‍ ഇട്ട് അതിലേക്ക് ഈ കൂട്ട് അമര്‍ത്തി വെച്ച് മേലെ നട്‌സും അമര്‍ത്തി ചൂടാറിയാല്‍ മുറിച്ചെടുക്കാം. ഈസി ബര്‍ഫി റെഡി.

 content Highlight: Home made  Easy Burfi recipe in Amrutham podi​