ആവശ്യമായ ചേരുവകള്‍

 1. ബട്ടര്‍ -115 ഗ്രാം
 2. മില്‍ക്ക് ചോക്ലേറ്റ് നുറുക്കിയത് - 150 ഗ്രാം
 3. ഡാര്‍ക്ക് ചോക്ലേറ്റ് നുറുക്കിയത് - 80 ഗ്രാം
 4. മുട്ട-രണ്ട്
 5. ബ്രൗണ്‍ ഷുഗര്‍ -120 ഗ്രാം
 6. ധാന്യപ്പൊടി -80 ഗ്രാം
 7. ബേക്കിങ് പൗഡര്‍- ഒരു ടീസ്പൂണ്‍
 8. വാള്‍നട്ട് നുറുക്കിയത് - 75 ഗ്രാം
 9. വൈറ്റ് ചോക്ലേറ്റ് നുറുക്കിയത് - 50 ഗ്രാം
 10. ഗോള്‍ഡ് സ്പ്രിംഗ്ള്‍സ് - ആവശ്യത്തിന്
 11. കിറ്റ്കാറ്റ് - 14  സ്റ്റിക്കുകള്‍

തയ്യാറാക്കുന്ന വിധം

ഓവന്‍ 180 ഡിഗ്രിയില്‍ പ്രിഹീറ്റ് ചെയ്യുക. ഡബിള്‍ ബോയിലറില്‍ മില്‍ക്ക് ചോക്ലേറ്റ്, ഡാര്‍ക്ക് ചോക്ലേറ്റ്, ബട്ടര്‍ എന്നിവ ഉരുക്കിയശേഷം തണുപ്പിക്കുക. മുട്ടയും ബ്രൗണ്‍ ഷുഗറും ഒരുമിച്ചടിക്കുക. അതിലേക്ക് ചോക്ലേറ്റ് മിശ്രിതം ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. ധാന്യപ്പൊടിയും ബേക്കിങ് പൗഡറും അരിച്ചശേഷം ചോക്ലേറ്റ് മിശ്രിതത്തിലേക്ക് ഇടുക. ഒരു സ്പാറ്റുല കൊണ്ട് ശരിക്ക് ഇളക്കണം.
 
ഇനി വാള്‍നട്ട് ചേര്‍ത്തിളക്കുക. എട്ടിഞ്ച് ഉള്ള ടിന്നില്‍ ബട്ടര്‍ പേപ്പര്‍ വിരിച്ച്, മിശ്രിതം ഒഴിക്കാം. ശേഷം 20 മുതല്‍ 25 മിനിട്ട് വരെ ബേക്ക് ചെയ്യണം. തണുക്കുമ്പോള്‍ ത്രികോണാകൃതിയില്‍ മുറിച്ചെടുക്കാം.
 
ഇനി വൈറ്റ് ചോക്ലേറ്റ് ഉരുക്കുക. ഇത് ഡിസ്പോസിബിള്‍ പൈപ്പിങ് ബാഗിലൊഴിക്കണം. ശേഷം ബ്രൗണിയുടെ മുകളില്‍ പൈപ്പിങ് ചെയ്യുക. മുകളില്‍ ഗോള്‍ഡന്‍ സ്പ്രിംഗ്ളുകള്‍ വിതറുക.
 Content Highlight: Home made Chocolate brownie