ആവശ്യമുള്ള ചേരുവകള്‍

  1. എരുന്ത് - കാല്‍കിലോ (വൃത്തിയാക്കിയത്) (Clam Meat )
  2. മഞ്ഞള്‍പൊടി - അരടീസ്പൂണ്‍
  3. മുളക് പൊടി - അരടീസ്പൂണ്‍
  4. പച്ചമുളക് - 5 എണ്ണം
  5. ഇഞ്ചി - ചെറിയ കഷണം
  6. വെളുത്തുള്ളി - 15 അല്ലി
  7. കടുക്, കരിവേപ്പില, ഉപ്പ് - ആവശ്യത്തിന്
  8. അച്ചാര്‍പൊടി - 6 ടീസ്പൂണ്‍
  9. എണ്ണ -  ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

എരുന്ത് കഴുകി വൃത്തിയാക്കി മുളക്പൊടി, മഞ്ഞള്‍പൊടി, ഉപ്പുപൊടി എന്നിവ ചേര്‍ത്ത് കുഴച്ചു വെക്കുക. പത്ത് മിനിട്ട് കഴിഞ്ഞ് ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് വറുത്തു കോരിവെക്കണം. അതേ എണ്ണയില്‍ അല്പം കടുക് പൊട്ടിച്ച് അരിഞ്ഞുവെച്ച പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് നല്ലപോലെ വഴറ്റണം. അതിലേക്ക് വറുത്തു വെച്ച എരുന്ത് ചേര്‍ത്ത് മിക്സ് ചെയ്യണം. ശേഷം അച്ചാര്‍പൊടി ഇട്ട് വഴറ്റി തീയണക്കാം. ആവശ്യമെങ്കില്‍ അല്പം വിനാഗിരിയും ചേര്‍ക്കാവുന്നതാണ്. 

Content highlight:  how to make Clam Meat Pickle how to make erunth achar