ത്താഴത്തിന് ചോറ് കഴിക്കാന്‍ പലര്‍ക്കും ഇപ്പോള്‍ മടിയാണ്. ആരോഗ്യ കാരണങ്ങളും ഡയറ്റിങ്ങും ഒക്കെ കാരണം അത്താഴത്തിന് ചപ്പാത്തിയും ജ്യൂസും അല്ലാതെ വേറെ എന്ത് കഴിക്കാം എന്നാണ് പലരുടെയും ചിന്ത. അങ്ങനെയുള്ളവര്‍ക്ക് പറ്റിയ വിഭവമാണ് റഷ്യന്‍ സൂപ്പ്. 

ചേരുവകള്‍ 
100 ഗ്രാം ബീറ്റ്‌റൂട്ട് 
100 ഗ്രാം തക്കാളി 
1 ക്യാരറ്റ് 
1 സവാള 
1 ബേലീഫ് (കറുവയില/ വഴനയില)
1 ഉരുളക്കിഴങ്ങ് 
1 ടീസ്പൂണ്‍ ഉപ്പ് 
കാല്‍ കപ്പ് കട്ടത്തൈര് 
കാല്‍ ടീസ്പൂണ്‍ കുരുമുളകുപൊടി 
ആവശ്യത്തിന് മല്ലിയില 

തയ്യാറാക്കുന്ന വിധം 
ബീറ്റ്‌റൂട്ടിന്റെ തൊലി ചുരണ്ടി ചെറുകഷണങ്ങള്‍ ആക്കി മുറിച്ചെടുക്കുക. കാരറ്റും ഉരുളക്കിഴങ്ങും കഴുകി തൊലി ചുരണ്ടുക. സവാള, തക്കാളി, മല്ലിയില എന്നിവ പൊടിയായി അരിഞ്ഞെടുക്കുക. 

ബീറ്റ്‌റൂട്ടില്‍ ഉപ്പും 2 കപ്പ് വെള്ളവും ചേര്‍ത്ത് വെന്ത് മയം വരുന്നതുവരെ അടുപ്പത്ത് വയ്ക്കുക. കാരറ്റും ഉരുളക്കിഴങ്ങും ചെറുതായി കൊത്തിയരിയുക. ബീറ്റ്‌റൂട്ട് എടുത്ത പാത്രത്തിലേക്ക് ഇവ കൂടി ചേര്‍ക്കുക. ഒപ്പം സവാള, ബേലിഫ് എന്നിവ ചേര്‍ത്ത് 10 മിനിറ്റ് വേവിക്കുക. 

മല്ലിയിലയും തക്കാളിയും ചേര്‍ത്തിളക്കുക. കുരുമുളകും 3 കപ്പ് വെള്ളവും ചേര്‍ക്കുക. ബേലിഫ് മാറ്റിയ ശേഷം 10 മിനിറ്റ് ചെറുതീയില്‍ തിളപ്പിക്കുക. മല്ലിയിലയും തൈരും മീതേ വിളമ്പി കപ്പുകളില്‍ പകര്‍ന്നു വിളമ്പുക.