ത് കറിയിലും ധൈര്യമായി ചേര്‍ക്കാവുന്ന വിശ്വസത്‌നാണ് ഉരുളക്കിഴങ്ങ് വിഭവത്തിനനുസരിച്ച് രൂപം മാറ്റാനും ചേര്‍ക്കാനും എളുപ്പമാണ് ഉരുളക്കിഴങ്ങിനെ. ഉരുളക്കിഴങ്ങ് ഉപയോഗിച്ച് നമ്മുക്ക് നിരവധി വിഭവഭങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെങ്കിലും പലരും ഉരുളക്കിഴങ്ങിന്റെ രുചിഭേദങ്ങള്‍ തേടി പോവാന്‍ മെനക്കെടാറില്ല..... ഫ്രഞ്ച് ഫ്രൈസ് മുതല്‍ പൊട്ടാറ്റോ റൈസ് വരെയുള്ള രുചികരവും രസകരവുമായ ചില പൊട്ടാറ്റോ വിഭവങ്ങളുടെ രുചിക്കൂട്ടിതാ നിങ്ങള്‍ക്കായി..........

potatodigit1പൊട്ടാറ്റോ ഫ്രൈ

ഉരുളക്കിഴങ്ങ് ചതുരാകൃതിയില്‍ മുറിച്ചത് - ഒരു കപ്പ്  
വെളുത്തുള്ളി രണ്ട് എണ്ണം ചതച്ചത്
മഞ്ഞപ്പൊടി- അര ടീസ്പൂണ്‍
ഉഴുന്നു പരിപ്പ്- അര ടീസ്പൂണ്‍
മുളക്‌പൊടി - കാല്‍ ടീസ്പൂണ്‍
ഗരം മസാല- കാല്‍ ടീസ്പൂണ്‍
ജീരകം - കാല്‍ ടീസ്പൂണ്‍
കടുക്- കാല്‍ ടീസ്പൂണ്‍
ഓയില്‍,ഉപ്പ്, കറിവേപ്പില, പുതീന - ആവശ്യത്തിന്

 • - ഉരുളക്കിഴങ്ങ് കക്ഷണങ്ങള്‍ ചതുരാകൃതിയില്‍ മുറിച്ചെടുത്ത് ഒരു പാത്രത്തില്‍   വെള്ളം നിറച്ച് അതിലിട്ട് വെക്കുക. 
 • - ചീനചട്ടി അടുപ്പില്‍ വച്ച് അതിലേക്ക് വെളിച്ചെണ് ഒഴിച്ച് ചൂടാക്കുക. 
 • - എന്നിട്ട് ജീരകം,കടുക്, ഉഴുന്നുപരിപ്പ് എന്നിവ ഇട്ട് നന്നായി വഴറ്റുക. -
 • - ഉഴുന്നുപരിപ്പ് സ്വര്‍ണനിറമായാല്‍ പിന്നെ കറിവേപ്പിലയും   വെളുത്തുള്ളിയും ചേര്‍ത്ത് ഇളക്കുക
 • - വെളുത്തുള്ളി പാതി പൊരിഞ്ഞു തുടങ്ങിയ ശേഷം ഉരുളകിഴങ്ങും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഇളക്കുക
 • - മൂന്ന് മിനി്‌ട്ടോളം ഇളക്കി കൊടുക്കുക, ശേഷം തീ കുറ്ച്ച് ശേഷം അടച്ചു വയക്കുക, ഇടയ്ക്ക് അടിയില്‍ പിടിക്കാതിരിക്കാന്‍ അടപ്പ് മാറ്റി ഇളക്കി കൊടുക്കുക
 • - ഉരുളക്കിഴങ്ങ് വെന്തുവന്നാല്‍ മുളകുപൊടിയും,ഗരംമസാലയും, ഉപ്പും  ചേര്‍ക്കാം
 • - മസാലകളെല്ലാം കിഴങ്ങില്‍ ചേര്‍ന്നെന്ന് ഉറപ്പാക്കാന്‍ നന്നായി ഇളക്കുക, അതിന് ശേഷം രണ്ട് മിനിട്ട് കൂടെ ഫ്രൈ ചെയ്ത് ശേഷം അടുപ്പില്‍ നിന്ന് എടുക്കുക

digit2സ്‌പൈസി പൊട്ടാറ്റോ
ഉരുളക്കിഴങ്ങ് - നാല് (ഇടത്തരം വലിപ്പമുള്ളത്)
(ഉരുളക്കിഴങ്ങ് ഉപ്പിട്ട വെള്ളത്തില്‍  തിളപ്പിച്ച് തണ്ണുപ്പിച്ച 
ശേഷം ചെറുതായി ക്യൂബ് ആകൃതിയില്‍ മുറിക്കുക)
തക്കാളി - നാല് (ഇടത്തരം വലിപ്പം) 
(തക്കാളികള്‍ തിളപ്പിച്ച്, തണ്ണുപ്പിച്ച ശേഷം തൊലി കളഞ്ഞ് കുഴമ്പ് രൂപത്തിലാക്കിയെടുക്കുക)
മല്ലി - രണ്ട് സ്പൂണ്‍
spicy potatoജീരകം  - ഒരു സ്പൂണ്‍
ഉഴുന്നുപരിപ്പ് - രണ്ട് സ്പൂണ്‍
(മല്ലിയും ജീരകവുംഉഴുന്നുപരിപ്പും ഒരുമിച്ചെടുത്ത് ചെറുതീയില്‍ ചൂടാക്കിയെടുത്ത ശേഷം മിക്‌സിയിലിട്ട് അടിക്കുക)
പച്ചമുളക് - നാല്
വെളുത്തുള്ളി - എട്ട്-പത്ത് അല്ലി
ഇഞ്ചി - ഒരെണ്ണം ചതച്ചത്
കരിവേപ്പില - ആവശ്യത്തിന്
(ഇവ നാലും ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കുക)
വലിയ ഉള്ളി - രണ്ട് എണ്ണം 
ഗരം മസാല - ആവശ്യത്തിന്

 • - പാന്‍ ചൂടാക്കി വെളിച്ചെണ് ഒഴിക്കുക, അതിലേക്ക് ചെറുതായി   അരിഞ്ഞ വലിയ ഉള്ളി ഇട്ട് വഴറ്റുക
 • -ഉള്ളി സ്വരണനിറമായാല്‍ നേരത്തെ തയ്യാറാക്കി വച്ച മല്ലി-ജീരകം-ഉഴുന്ന് പരിപ്പ് മിക്‌സ അതിലിട്ട് വഴറ്റുക
 • - വെളുത്തുള്ളി-പച്ചമുളക്-ഇഞ്ചി-പുതീന ജ്യൂസ് അതിലേക്ക് ചേര്‍ക്കുക
 • - ഇളക്കിയ ശേഷം കുഴമ്പ് രൂപത്തിലാക്കിയ തക്കാളി ചേര്‍ക്കുക, വീണ്ടും വയറ്റുക.
 • - ഉരുളക്കിഴങ്ങിടുക, അല്‍പം ഗരം മസാല ചേര്‍ത്ത്  വീണ്ടും വയറ്റുക

digit3ഫ്രഞ്ച് ഫ്രൈസ്

ഉരുളക്കിഴങ്ങ് - 1 കിലോ
ഓയില്‍- ആവശ്യത്തിന്
ഉപ്പ് - അര ടീസ്പൂണ്‍
കാല്‍ ടീസ്പൂണ്‍ - കുരമുളക് ചതച്ചത്french fries

 • തയ്യാറാക്കുന്ന വിധം - 
 • - കിഴങ്ങ് ചതുരകക്ഷണങ്ങളായി മുറിച്ചെടുക്കുക, വൃത്തിയുള്ള തുണിയിലോ പേപ്പറിലോ പൊതിഞ്ഞ്, ഈര്‍പ്പം കളയാനായി പത്ത് മിനിട്ട് സൂക്ഷിക്കുക
 • -വലിയ ചീനചട്ടിയില്‍ മീഡിയം തീയില്‍ എണ്ണ ചൂടാക്കുക, അതിന് ശേഷം മുഴുവന്‍ കിഴങ്ങ് കക്ഷണങ്ങളും പൊരിച്ചെടുക്കുക, അതിന് ശേഷം പേപ്പര്‍ ടൗവലില്‍ പത്ത് ്മിനിട്ട് പൊതിഞ്ഞുവയ്ക്കുക
 • - എണ്ണ വീണ്ടും ചൂടാക്കി, രണ്ട് -മൂന്ന് മിനിട്ടുകള്‍ കൂടെ കിഴങ്ങ് കക്ഷണങ്ങള്‍ ഫ്രൈ ചെയ്യുക. കിഴങ്ങ് സ്വര്‍ണനിറമായാല്‍ അടുപ്പില്‍ നിന്ന് മാറ്റി പേപ്പര്‍ടൗവലില്‍ ഇട്ട് ഡ്രൈ ചെയ്യുക. പിന്നീട് ഉപ്പും കുരുമുളകും വിതറുക, ഗാര്‍ലിക് സോസ് ഉപയോഗിച്ച് കഴിക്കുക

digit4ബത്താത്ത വട (ഗുജറാത്തി വിഭവം)
ഉരുളക്കിഴങ്ങ് - അരക്കിലോ തിളപ്പിച്ച് തൊലി കളഞ്ഞത്
മല്ലിയില- ആവശ്യത്തിന് അരിഞ്ഞുവച്ചത്
പച്ചമുളക്- രണ്ട്
ഉപ്പ്- ആവശ്യത്തിന്
ഗരം മസാല -ഒരു ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ്,ജിഞ്ചര്‍ പേസ്റ്റ് - ഒരു ടീസ്പൂണ്‍
ചെറുനാരങ്ങ - പാതിമുറിച്ചത്
കടലമാവ് - 150 ഗ്രാം
പഞ്ചസാര - ഒരു ടീസ്പൂണ്‍
സോഡാ കാര്‍ബണ്‍ - അര ടീസ്പൂണ്‍്

 • പുഴുങ്ങി വച്ച കിഴങ്ങിലേക്ക് പച്ചമുളക്, മല്ലിയില, ഗരംമസാല, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പഞ്ചസാര,ഉപ്പ്, സോഡാ കാര്‍ബര്‍ എന്നിവ ചേര്‍ക്കുക
 • - ഇതില്‍ ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ച ശേഷം അവ നന്നായി കുഴക്കുക
 • - ഇത് ചെറിയ ഉരുളക്കളാക്കി എടുക്കുക
 • - കടലപൊടിയില്‍ സോഡാകാര്‍ബണും ഉപ്പും ചേര്‍ത്ത് മിക്‌സ ചെയ്യുക വെള്ളം ചേര്‍ത്ത് ജ്യൂസ് രൂപത്തിലാക്കുക
 • - പാനില്‍ എണ്ണ ചൂടാക്കി കിഴങ്ങ് കക്ഷണങ്ങള്‍ കടലമാവ് പൊടിയില്‍ മുക്കി എണ്ണയില്‍ പാതി പൊരിച്ച് എടുക്കുക
 • - പേപ്പര്‍ ടൗവലില്‍ അല്‍പസമയം വച്ച് ഉണങ്ങിയ ശേഷം വീണ്ടും എണ്ണയില്‍ ഇട്ട് പൊരിക്കുക

digit5പൊട്ടാറ്റോ റൈസ്

ഉരുളക്കിഴങ്ങ് - 3 എണ്ണം (വെള്ളത്തില്‍ തിളപ്പിച്ച് തൊലി കളഞ്ഞത്)
മല്ലി- ഒരു സ്പൂണ്‍
പരിപ്പ് - രണ്ട് സ്പൂണ്ഡ്
ഉഴുന്ന് പരിപ്പ്  - രണ്ട് സ്പൂണ്‍
ഉണക്കമുളക് - 6-8
potato biriyaniകടുക് - ആവശ്യത്തിന് 
പുളി- ചെറിയ കക്ഷണം
മഞ്ഞപ്പൊടി- അര ടീസ്പൂണ്‍
ഗരംമസാല - ഒരു ടീസ്പൂണ്‍

 • -രണ്ട് ഉരുളക്കിഴങ്ങ് കുഴച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കുക, ഒരു ഉരുളക്കിഴങ്ങ് ക്യൂബ് രൂപത്തില്‍ മുറിച്ചെടുക്കുക.
 • -പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച ശേഷം മല്ലി,പരിപ്പ്,ഉഴുന്ന് പരിപ്പ്, ഉണക്കമുളക്, പുളി എന്നിവ ഇട്ട ശേഷം സ്വര്‍ണനിറം ആവുന്നത് വരെ ഇളക്കിയ ശേഷം എടുത്തു മാറ്റി തണ്ണുപ്പിക്കുക. ശേഷം മിക്‌സിയിലിട്ട് പൗഡര്‍ രൂപത്തിലാക്കുക
 • -പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുക് വഴറ്റുക, ശേഷം ഉഴുന്ന് പരിപ്പ്,പരിപ്പ് എന്നിവയും കരിവേപ്പിലയും ഇട്ട് ഇളക്കുക, കുറച്ചു നേരം ഫ്രൈ ചെയ്ത ശേഷം നേരത്തെ തയ്യാറാക്കി വച്ച മസാല പൗഡര്‍ ചേര്‍ക്കുക
 • -മഞ്ഞപ്പൊടി,ഗരംമസാല എന്നിവ ചേര്‍ത്ത ശേഷം വീണ്ടും ഇളക്കുക
 • -നേരത്തെ തയ്യാറാക്കി വച്ച ഉരുളക്കിഴങ്ങ് കക്ഷണങ്ങള്‍ ചേര്‍ത്ത് വീണ്ടും ഇളക്കുക, അതിന് ശേഷം ഇതിലേക്ക് നാല് കപ്പ് ചോറ് ചേര്‍ത്ത് ഇളക്കുക.