ചേരുവകള്‍
മാക്രോണി     200 ഗ്രാം
ബട്ടര്‍      ഒരു ചെറു ക്യൂബ്
അയക്കൂറ (കിങ്ങ്ഫിഷ്)  - 300 ഗ്രാം
ഉപ്പ്, വെള്ളം     ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി     കാല്‍ ടീസ്പൂണ്‍
സ്വീറ്റ് കോണ്‍      50 ഗ്രാം
കാരറ്റ് അരിഞ്ഞത്     ഒരു വലുത്
വെളുത്തുള്ളി നുറുക്കിയത്       ഒരു ടീസ്പൂണ്‍
സെലറി അരിഞ്ഞത്      നാല് തണ്ട്
സവാള അരിഞ്ഞത്     രണ്ട്
സ്പ്രിങ്ങ് ഒണിയന്‍ അരിഞ്ഞത്      ഒരു പിടി
ഒറിഗാനൊ      കാല്‍ ടീസ്പൂണ്‍
വെള്ളക്കുരുമുളകുപൊടി      അര ടീസ്പൂണ്‍
ഒലീവ് ഓയില്‍       മൂന്ന് ടീസ്പൂണ്‍
പഞ്ചസാര       ഒരു ടീസ്പൂണ്‍
പുതിന അരിഞ്ഞത്     50 ഗ്രാം

പാചകം ചെയ്യുന്ന വിധം
$ ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് മീന്‍ വേവിക്കുക. 
$ വെന്ത മീനിന്റെ മുള്ളും തൊലിയും നീക്കി മാംസം മാത്രമെടുക്കണം. 
$ ഉപ്പും ബട്ടറും ചേര്‍ത്ത് മാക്രോണി വേവിച്ച് വെള്ളം ഊറ്റി മാറ്റിവെക്കുക. 
$ നോണ്‍സ്റ്റിക്ക് പാനില്‍ എണ്ണ ചൂടാക്കി സവാളയും വെളുത്തുള്ളിയും ഉപ്പും ചേര്‍ത്ത് രണ്ട് മിനുട്ട് വറുക്കുക. 
$ കാരറ്റും സ്വീറ്റ് കോണും സെലറിയും ചേര്‍ക്കുക. 
$ തീ കുറച്ച്, പഞ്ചസാര ചേര്‍ത്തുകൊണ്ട് രണ്ടുമിനുട്ട് വഴറ്റുക. 
$ മാക്രോണി ചേര്‍ത്ത് വീണ്ടും വഴറ്റുക.
$ഒറിഗാനൊ  പുതിന ഇല അരിഞ്ഞത് ചേര്‍ക്കുക. 
$ ഗാര്‍ലിക് മയോണൈസ് ചേര്‍ക്കുക. 
$ അവസാനം വെള്ളക്കുരുമുളകുപൊടി ചേര്‍ത്ത് സ്പ്രിങ്ങ് ഒണിയന്‍ വിതറി അലങ്കരിക്കണം. 
$ രണ്ട് മണിക്കൂര്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ സാലഡിന് രുചി കൂടും.